മൂന്നാം ഡിവിഷൻ ടീമിനോട് തോറ്റ് അത്ലറ്റിക്കോ മാഡ്രിഡ് കോപ ഡെൽ റേയിൽ നിന്ന് പുറത്ത്

- Advertisement -

സ്പെയിനിലെ വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന് ഇന്നലെ നിരാശയുടെ രാത്രി ആയിരുന്നു. ഇന്നലെ കോപ ഡെൽ റേയിൽ ഇറങ്ങിയ അത്ലറ്റിക്കോ കുഞ്ഞന്മാരായ‌ കൾചറൽ ലിയോണെസയോട് പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്തായി. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലിയോണെസയുടെ വിജയം.

മത്സരത്തിന്റെ 62ആം മിനുട്ടിൽ കൊറേയയിലൂടെ അത്ലറ്റിക്കോ തന്നെയാണ് ആദ്യ ലീഡ് എടുത്തത്. എന്നാൽ വിടാതെ പൊരുതിയ ലിയോണെസ കളിയുടെ 83ആം മിനുട്ടിൽ കസ്റ്റനെഡയുടെ ഗോളിൽ സമനില പിടിച്ചു. നിശ്ചിത സമയം കഴിഞ്ഞ് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ 108ആം മിനുട്ടിൽ സെർജിയോ ബെനിറ്റോയിലൂടെ കൾചറലിന്റെ വിജയ ഗോളും വന്നു. ഗോളടിക്കാൻ ഈ സീസണിൽ കഷ്ടപ്പെടുന്ന സിമിയോണിയുടെ ടീം ഇന്നലെയും ഒരുപാട് അവസരങ്ങളാണ് തുലച്ചു കളഞ്ഞത്.

Advertisement