കോപ്പ ഡെൽ റേ കോർട്ടർ ഫൈനലിൽ ആദ്യ പാദ മത്സരത്തിന് ഇറങ്ങിയ ബാഴ്സക്ക് സെൽറ്റ വിഗോക്കെതിരെ സമനില. സെൽറ്റയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ നേടി. ബാഴ്സക്കായി ആർനൈസ് ഗോൾ നേടിയപ്പോൾ പയോനെ സിസ്റ്റോയാണ് സെൽറ്റയുടെ ഗോൾ നേടിയത്.
ലൂയി സുവാരസും മെസ്സിയും ഇല്ലാതെ ഇറങ്ങിയ ബാഴ്സ യുവ താരം അർനൈസിന് സ്‌ട്രൈക്കർ റോളിൽ അവസരം നൽകി. 25 കാരൻ അർനൈസ് 15 ആം മിനുട്ടിൽ ബാഴ്‌സയെ മുന്നിൽ എത്തിച്ചെങ്കിലും 31 ആം മിനുട്ടിൽ സിസ്റ്റോയിലൂടെ സെൽറ്റ വീഗൊ സമനില കണ്ടെത്തി. രണ്ടാം പകുതിയിലും 70 മിനുറ്റ് പിഞ്ഞിട്ടിട്ടും വിജയ ഗോൾ കണ്ടെത്താനാവാതെ വന്നതോടെ വാൽവർടെ ഒസ്മാൻ ദമ്പലെ, സെർജിയോ റോബർട്ടോ, റാകിറ്റിച് എന്നിവരെ കളത്തിൽ ഇറക്കിയെങ്കിലും അവർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. രണ്ടാം പാദ മത്സരം അടുത്ത വ്യാഴാഴ്ച ബാഴ്സയുടെ മൈതാനത്താണ് നടക്കുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial














