റയൽ മാഡ്രിഡിനു പിന്നാലെ ബാഴ്സലോണയും കോപ ഡെൽ റേയിൽ സെമി ഫൈനൽ കാണാതെ പുറത്ത്. ഇന്നലെ നടന്ന മത്സരത്തിൽ അത്ലറ്റിക്ക് ബിൽബാവോ ആണ് ബാഴ്സലോണയെ പരാജയപ്പെടുത്തിയത്. സെറ്റൊയന്റെ കീഴിൽ വിജയങ്ങൾ കണ്ടെത്താൻ കഷ്ടപ്പെടുന്ന ടീമായി ബാഴ്സലോണ മാറുന്ന കാഴ്ചയാണ് കാണുന്നത്. ഇന്നലെ ഒരു ഇഞ്ച്വറി ടൈം ഗോളിൽ ആയിരുന്നു അത്ലറ്റികിന്റെ വിജയം.
മത്സരത്തിന്റെ അവസാന നിമിഷം ഇനാകി വില്യം ആണ് വിജയ ഗോൾ നേടി 1-0ന്റെ വിജയം സ്വന്തമാക്കിയത്. മെസ്സിയും ഗ്രീസ്മാനും ഒക്കെ ഇറങ്ങി എങ്കിലും ഒരു ഗോൾ കണ്ടെത്താൻ ബാഴ്സക്ക് ആയില്ല. 70 ശതമാനത്തോളം പൊസഷൻ ഇന്നലെയും ബാഴ്സലോണക്ക് ഉണ്ടായിരുന്നു. ടീം തോറ്റെങ്കിലും നല്ല കളിയാണ് കാഴ്ചവെച്ചത് എന്ന് പരിശീലകൻ സെറ്റിയെൻ പറഞ്ഞു. പത്തു വർഷത്തിനിടെ ഇതാദ്യമായാകും ബാഴ്സലോണയും റയൽ മാഡ്രിഡും കോപ ഡെൽ റേയുടെ സെമിയിൽ എത്താതെ ആകുന്നത്.