എൽ ക്ലാസിക്കോ പോരാട്ടങ്ങൾക്ക് അരങ്ങൊരുക്കി കോപ ഡെൽ റേ സെമി ഫൈനൽ

Nihal Basheer

കോപ ഡെൽ റേ സെമി ഫൈനൽ പോരാട്ടങ്ങളുടെ ചിത്രം തെളിഞ്ഞപ്പോൾ ആവേശം നിറച്ചു കൊണ്ട് എൽ ക്ലാസിക്കോ പോരാട്ടങ്ങൾ. ഇന്ന് നടന്ന സെമി ഫൈനൽ ഡ്രോയിലാണ് റയലും ബാഴ്‌സയും നേർക്കുനേർ പോരാട്ടം കുറിച്ചത്. മറ്റൊരു സെമിയിൽ അത്ലറ്റിക് ബിൽബാവോക്ക് ഒസാസുനയാണ് എതിരാളികൾ. സെമി ഫൈനൽ പോരാട്ടങ്ങളുടെ ആദ്യ പാദം ഫെബ്രുവരി 28 നും മാർച്ച് 1നും ഇടയിൽ നടക്കും. രണ്ടാം പാദം ഏപ്രിൽ അഞ്ചിനോ ആറിനോ അല്ലെങ്കിൽ 19ന് ശേഷമോ ആയിരിക്കും സജ്ജീകരിക്കുക.

Screenshot 20230130 191534 Brave

റയൽ ബാഴ്‌സ സെമി പോരാട്ടങ്ങളുടെ ആദ്യ മത്സരം റയലിന്റെ തട്ടകമായ ബെർണബ്യുവിൽ വെച്ചാവും നടക്കുക. രണ്ടാം പാദം ക്യാമ്പ് ന്യൂവിൽ വെച്ചും. അടുത്തിടെ സൂപ്പർ കോപ്പയിൽ റയലിനെ വീഴ്ത്തി കിരീടം നേടാൻ സാധിച്ചത് ബാഴ്‌സലോണക്ക് ആത്മവിശ്വാസം നൽകും. എങ്കിലും ഡെമ്പലെയുടെ പരിക്ക് ബാഴ്‌സക്കും ആശങ്കയാണ്. ലീഗിൽ അത്ര നല്ല ഫോമിൽ അല്ല ഇരു ടീമുകളും. എങ്കിലും വിജയം കൈവടാതെ ഇരിക്കുന്നത് ബാഴ്‌സക്ക് മുൻതൂക്കം നൽകും. ഒസാസുനയെ നേരിടുന്ന അത്ലറ്റിക് ക്ലബ്ബും കിരീടം തന്നെ ലക്ഷ്യമിട്ടാണ് എത്തുന്നത്. ഒരിടവേളക്ക് ശേഷം വീണ്ടും ടീമിനെ പരിശീലിപ്പിക്കാൻ എത്തിയ വാൽവെർടേക്കും കിരീടം ഈ വളരെ അത്യാവശ്യമണ്.