ബാഴ്സലോണയുടെ കഷ്ടകാലം തുടരുന്നു. അവർ ഇന്നലെ കോപ ഡെൽ റേയിൽ നിന്ന് പുറത്തായി. കോപ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ അത്ലറ്റിക് ബിൽബാവോയെ നേരിട്ട ബാഴ്സലോണ 4-2ന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിൽ ബാഴ്സലോണക്ക് കാലിടറുകയായിരുന്നു. മത്സരം ആരംഭിച്ച് ഒന്നാം മിനുട്ടിൽ തന്നെ അത്ലറ്റിക് ബിൽബാവോ ലീഡ് എടുത്തു.
ഗോർകാ ഗുരുസേറ്റയാണ് കളിയുടെ തുടക്കത്തിൽ തന്നെ ഗോൾ നേടിയത്. ഈ ഗോളിന് 26ആം മിനുട്ടിൽ ഒരു സോളോ ഗോളിലൂടെ ലെവൻഡോസ്കി മറുപടി പറഞ്ഞു. സ്കോർ 1-1. 32ആം മിനുട്ടിൽ യുവതാരം യമാലിന്റെ ഫിനിഷ് ബാഴ്സലോണയെ 2-1ന് മുന്നിൽ എത്തിച്ചു.
49ആം മിനുട്ടിൽ ഒയിഹാൻ സാൻസെറ്റിലൂടെ അത്ലറ്റിക് സമനില പിടിച്ചു. സ്കോർ 2-2 എന്ന 90 മിനുട്ട് വരെ തുടർന്നു. എക്സ്ട്രാ ടൈമിൽ ഇനാകി വില്യംസും നികോ വില്യംസും ഗോൾ നേടിയതോടെ ബാഴ്സലോണ പരാജയം ഉറപ്പായി.