“മെസ്സിക്കു വേണ്ടി കോപ അമേരിക്ക നേടാൻ എല്ലാവരും ആഗ്രഹിക്കുന്നു”

ഈ കോപ അമേരിക്ക കിരീടം അർജന്റീന സ്വന്തമാക്കും എന്ന പ്രതീക്ഷ പ്രകടിപ്പിച്ച് പരിശീലകൻ സ്കലോനി. നാളെ സെമി ഫൈനലിൽ ബ്രസീലിനെ നേരിടാൻ ഇരിക്കുകയാണ് അർജന്റീന. ടീമിലെ എല്ലാവർക്കും ഈ കിരീടം നേടണമെന്നുണ്ട്. അവർക്ക് വേണ്ടി എന്നതിൽ കൂടുതൽ മെസ്സിക്ക് വേണ്ടി ഈ കിരീടം നേടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സ്കലോനി പറഞ്ഞു.

മെസ്സിയുടെ പ്രകടനങ്ങളെ വിമർശിക്കുന്നതിനോട് യോചിപ്പില്ല എന്നും സ്കലോനി പറഞ്ഞു. മെസ്സി എല്ലാ കളിയിലും മൂന്നു ഗോളുകൾ നേടണമെന്നൊക്കെ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. അങ്ങനെയാണ് കണ്ടു ശീലിച്ചിട്ടുള്ളതും. പക്ഷെ തന്റെ ടീമിൽ മെസ്സി നൽകുന്ന സംഭാവനയിൽ താൻ തൃപ്തനാണെന്ന് സ്കലോനി പറഞ്ഞു.

Previous article517 ദിവസങ്ങൾക്ക് ശേഷം പുതിയൊരു കളിക്കാരനെ ടീമിൽ എത്തിച്ച് സ്പർസ്‌
Next articleബാഴ്സയുടെ ഡെംബലെയെ നോട്ടമിട്ട് ബയേൺ മ്യൂണിക്ക്