കോപ അമേരിക്കയിൽ നിന്ന് ഖത്തറും ഓസ്ട്രേലിയയും പിന്മാറി

- Advertisement -

ഈ ജൂണിൽ നടക്കേണ്ട കോപ അമേരിക്ക ടൂർണമെന്റിൽ നിന്ന് ഖത്തറും ഓസ്ട്രേലിയയും പിന്മാറി. ഏഷ്യൻ കപ്പിന്റെയും ലോകകപ്പിന്റെയും യോഗ്യതാ മത്സരങ്ങളുട്ർ ഫിക്സ്ചറും കോപ അമേരിക്കയുടെ ഫിക്സ്ചറും ഒരുമിച്ച് വരും എന്നതിനാലാണ് എഫ് സി ടീമുകൾ ആയ ഖത്തറും ഓസ്ട്രേലിയയും കോപയിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. കോവിഡ് കാരണമാണ് ഫിക്സ്ചറുകൾ ഇങ്ങനെ ആയി മാറിയത്.

12 ടീമുകളെ ഉൾപ്പെടുത്തി രണ്ട് രാജ്യങ്ങളിലായായിരുന്നു ഇത്തവണത്തെ കോപ അമേരിക്ക നടക്കേണ്ടിയിരുന്നത്. ഖത്തറും ഓസ്ട്രേലിയയും പിന്മാറുന്ന സാഹചര്യത്തിൽ 10 ടീമുകളായി ടൂർണമെന്റ് മുന്നോട്ട് പോകും. ഇനി അവസാന ഘട്ടത്തിൽ രണ്ട് പുതിയ ടീമുകളെ സംഘടിപ്പിക്കുക പ്രയാസമാണ് എന്നതും കോപ അമേരിക്ക സംഘാടകർ ഉൾക്കൊള്ളുന്നു. ഈ ജൂണിൽ തന്നെ യൂറോ കപ്പ് മത്സരങ്ങളും നടക്കാൻ ഇരിക്കുന്നുണ്ട്.

Advertisement