അർജന്റീനയുടെ അപ്പീൽ തള്ളി, മെസ്സിയുടെ വിലക്ക് തുടരും

ദേശീയ ടീമിനായി കളിക്കുന്നതിന് മെസ്സി കിട്ടിയ വിലക്ക് കുറയ്ക്കാൻ വേണ്ടി അർജന്റീന ഫുട്ബോൾ അസോസിയേഷൻ നൽകിയ അപ്പീൽ തള്ളി. ഇപ്പോൾ മൂന്ന് മാസത്തെ വിലക്ക് നേരിട്ടു കൊണ്ടിരിക്കുന്ന മെസ്സി ആ വിലക്ക് മുഴുവനായും അനുഭവിക്കേണ്ടി വരും. അർജന്റീനയ്ക്ക് വേണ്ടി കോപ അമേരിക്കയിൽ കളിക്കുമ്പോൾ വാങ്ങിയ ചുവപ്പ് കാർഡിനും അതിനു ശേഷം മെസ്സി നടത്തിയ വിമർശനങ്ങൾക്കും ആണ് താരം വിലക്ക് നേരിടുന്നത്.

മെസ്സി ചിലിക്ക് എതിരായ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിലായിരുന്നു ചുവപ്പ് കാർഡ് വാങ്ങിയത്. ആ മത്സര ശേഷം ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷനെതിരെ രൂക്ഷ വിമർശനം തന്നെ മെസ്സി നടത്തിയിരുന്നു. ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ മുഴുവൻ അഴിമതി ആണെന്നും കോപ അമേരിക്ക ബ്രസീലിനെ വിജയിപ്പിക്കാൻ വേണ്ടി നടത്തുന്നതാണെന്നുമായിരുന്നു മെസ്സിയുടെ വിമർശനം. അപ്പീൽ കൊടുത്തു എങ്കിലും വിലക്ക് കുറക്കും എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല.

Previous articleകേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി ഇന്ന് മുതൽ ഓൺലൈൻ ആയി വാങ്ങാം
Next articleഎൽഗറിന് സെഞ്ചുറി, സൗത്ത് ആഫ്രിക്ക തിരിച്ചടിക്കുന്നു