മെസ്സിയുടെ കോപ അമേരിക്കയ്ക്ക് എതിരായ വിമർശനങ്ങൾക്ക് എതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ബ്രസീൽ സെന്റർ ബാക്ക് മാർക്കിനോസ്. കോപ അമേരിക്ക ബ്രസീലിന് വിജയിക്കാം വേണ്ടി ഒരുക്കിയതാണെന്നും അഴിമതി ആണ് മുഴുവൻ എന്നും മെസ്സി പറഞ്ഞിരുന്നു. ഒപ്പം റഫറിമാർ ബ്രസീലിനു വേണ്ടിയാണ് വിസിൽ വിളിക്കുന്നത് എന്നും മെസ്സി വിമർശിച്ചിരുന്നു. ഇതിനെതിരെയാണ് മാർകിനസ് രംഗത്ത് എത്തിയത്.
മെസ്സിക്ക് അനുകൂലമായി ഒരുപാട് തെറ്റായ റഫറിയിങ തീരുമാനങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. ബാഴ്സലോണയിലും അർജന്റീനയിലും എല്ലാവരും അത് ഏറെ കണ്ടതാണ്. എന്നാൽ അപ്പോൾ ഒന്നും റഫറിയെ വിമർശിക്കുന്നതും അഴിമതി ആണെന്ന് അദ്ദേഹം പറയുന്നതും ഒന്നും കേട്ടിട്ടില്ല. മാർക്കിനസ് പറഞ്ഞു. മെസ്സി പരാജയപ്പെട്ടിരിക്കുകയാണ്. അത് അംഗീകരിക്കാൻ പഠിക്കണം. പരാജയപ്പെട്ടു എന്ന സത്യം മെസ്സി വിഴുങ്ങേണ്ടതുണ്ട് എന്നും മാർക്കിനസ് പറഞ്ഞു.
ബ്രസീലിനോട് സെമിയിൽ തോറ്റപ്പോഴും മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിനു ശേഷവും കോപ അമേരിക്കയ്ക്ക് എതിരെയും ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷന് എതിരെയും രൂക്ഷമായ വിമർശനം തന്നെ ആയിരുന്നു മെസ്സി നടത്തിയത്.