“വ്യക്തിഗത നേട്ടങ്ങളിൽ കാര്യമില്ല, ഈ ടീം രാജ്യത്തിനു വേണ്ടി ഒരുപാട് ത്യാഗം ചെയ്യുന്നു” – മെസ്സി

20210704 140251

ഇന്നും അർജന്റീനയെ സ്വന്തം തോളിലേറ്റി വിജയത്തിലേക്ക് നയിച്ച ലയണൽ മെസ്സി പക്ഷെ തന്റെ വ്യക്തിഗത നേട്ടങ്ങൾ കാര്യമാക്കുന്നില്ല എന്ന് മത്സര ശേഷം പറഞ്ഞു. പെലെയുടെ റെക്കോർഡിനെ കുറിച്ച് ചോദിച്ചപ്പോൾ ആണ് വ്യക്തിഗത നേട്ടങ്ങൾ രണ്ടാമത്തെ കാര്യമാണെന്നും ടീമാണ് ആദ്യമെന്നും മെസ്സി പറഞ്ഞത്.

“വ്യക്തിഗത അവാർഡുകൾ യഥാർത്ഥത്തിൽ രണ്ടാമത്തെ കാര്യം മാത്രമാണ്. ടീമിനായി എല്ലാവരും ചെയ്ത പ്രവർത്തനത്തിന് ക്രെഡിറ്റ് നൽകേണ്ടതുണ്ട്. ഞങ്ങളുടെ കുടുംബങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ വളരെ വലിയ ത്യാഗം ചെയ്യുന്നുണ്ട്. ബബിൾ തകർക്കാത്ത ഒരേയൊരു ടീം ആണ് അർജന്റീന” മെസ്സി പറഞ്ഞു.

“ഇക്വഡോറിന് എതിരായത് വളരെ ബുദ്ധിമുട്ടുള്ള ഒരു മത്സരമായിരുന്നു, എതിരാളിയുടെ മികവിനെ കുറിച്ച് ഞങ്ങൾക്ക് അറിയാമായിരുന്നു. ഞങ്ങൾ ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി അടുത്തു എന്നതാണ് പ്രധാന കാര്യം.” മെസ്സി പറഞ്ഞു.

Previous article“ജർമ്മനിയിൽ തന്നെ പലരും വിലമതിച്ചിരുന്നില്ല” – ക്രൂസ്
Next articleആശ്വാസ ജയം തേടി ശ്രീലങ്ക, പരമ്പര വൈറ്റ് വാഷ് ചെയ്യുവാനായി ഇംഗ്ലണ്ട്