“പരാജയത്തിൽ സങ്കടവും ദേഷ്യവും” – മെസ്സി

ഇന്ന് കോപ അമേരിക്കയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട മെസ്സി ഈ പരാജയം അർജന്റീന അർഹിച്ചിരുന്നില്ല എന്ന് പറഞ്ഞു. കൊളംബിയയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീന പരാജയപ്പെട്ടത്. ഈ പരാജയം ദേഷ്യവും സങ്കടവും ആണ് തരുന്നത് എന്ന് മെസ്സി പറഞ്ഞു. നല്ല കളിയാണ് തങ്ങൾ കളിച്ചത് എന്നും അർജന്റീന നന്നായി കളിക്കുമ്പോഴാണ് കൊളംബിയ ഗോൾ അടിച്ചത് എന്നും മെസ്സി പറഞ്ഞു.

ഈ തുടക്കം ആയിരുന്നില്ല തങ്ങൾ ആഗ്രഹിച്ചത് എന്ന് പറഞ്ഞ മെസ്സി അർജന്റീന ടീം തല ഉയർത്തി മുന്നോട്ട് പോകും എന്ന് പറഞ്ഞു. ഈ തോൽവിയെ ഓർത്ത് കരഞ്ഞിരുന്നാൽ പരാഗ്വേക്ക് എതിരെയുള്ള മത്സരത്തിൽ ശ്രദ്ധിക്കാൻ ആവില്ല എന്നും മെസ്സി പറഞ്ഞു. കോപ അമേരിക്കയിൽ 20 വർഷത്തിനു ശേഷമാണ് കൊളംബിയ അർജന്റീനയെ തോൽപ്പിക്കുന്നത്.