മെസ്സിക്ക് ലഭിച്ചതിനേക്കാൾ മികച്ച സഹ താരങ്ങളെ മറഡോണക്ക് ലഭിച്ചിരുന്നെന്ന് കപ്പെല്ലോ

Photo: FoxAsia

കോപ്പ അമേരിക്കയിൽ അർജന്റീനയുടെ മോശം ഫോമിന്  പഴി കേൾക്കേണ്ടി വന്ന സൂപ്പർ താരം ലിയോണൽ മെസ്സിക്ക് പിന്തുണയുമായി സൂപ്പർ പരിശീലകൻ രംഗത്ത്. മുൻ റയൽ മാഡ്രിഡ്, ഇംഗ്ലണ്ട്, എ.സി മിലാൻ പരിശീലകനായ ഫാബിയോ കാപ്പെല്ലോയാണ് മെസ്സിക്ക് പിന്തുണയുമായി എത്തിയത്. കോപ്പ അമേരിക്കയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ കൊളംബിയയോട് അർജന്റീന ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മെസ്സിക്കെതിരെ വിമർശനങ്ങളുമായി പലരും രംഗത്തെത്തിയത്.

മെസ്സിയുടെ സഹ താരങ്ങളാണ് അർജന്റീനക്ക് ഒരു ദേശീയ കിരീടം നേടി കൊടുക്കുന്നതിൽ നിന്ന് തടസ്സം നിൽക്കുന്നതെന്ന് കാപ്പെല്ലോ പറഞ്ഞു. അർജന്റീനക്ക് വേണ്ടി ലോകകപ്പ് കിരീടം നേടികൊടുത്ത മറഡോണക്ക് നിലവിൽ മെസ്സിക്ക് ലഭിച്ചതിനെക്കൾ മികച്ച സഹ താരങ്ങളെ ലഭിച്ചിരുന്നെന്നും കാപ്പെല്ലോ പറഞ്ഞു. മെസ്സിയുടെ കൂടെ അർജന്റീന നാല് തവണ വലിയ ടൂർണമെന്റ് ഫൈനലിൽ എത്തിയെങ്കിലും നാല് തവണയും തോൽക്കാനായിരുന്നു അർജന്റീനയുടെ വിധി.

Previous articleബാഴ്സലോണയിൽ കളിച്ച താരത്തെ സ്വന്തമാക്കി മോഹൻ ബഗാൻ
Next articleഅവസാന നിമിഷത്തിൽ ഹീറോ ആയി മുഹമ്മദ് റാഫി, ചെന്നൈയിന് രക്ഷ!!