ബാഴ്സലോണയിൽ കളിച്ച താരത്തെ സ്വന്തമാക്കി മോഹൻ ബഗാൻ

പുതിയ സീസണുള്ള ഒരുക്കത്തിന്റെ ഭാഗമായി മികച്ച താരത്തെ ടീമിൽ എത്തിച്ചിരിക്കുകയാണ് മോഹൻ ബഗാൻ. മുൻ ബാഴ്സലോണ ബി താരമായ സ്ലാവ ചമോറോ ആണ് മോഹൻ ബഗാനുമായി കരാറിൽ എത്തിയിരിക്കുന്നത്. സ്ട്രൈക്കറായ ചമോറോ ഒരു വർഷത്തെ കരാറിലാണ് മോഹൻ ബഗാനിൽ എത്തിന്നത്. 29കാരനായ താരം ഗ്രീക്ക് ക്ലബായ ഡോക്സ ഡ്രാമയിൽ നിന്നാണ് വരുന്നത്.

ലാലിഗ ക്ലബായ വിയ്യാറയൽ യൂത്ത് ടീമിലൂടെ വളർന്നു വന്ന താരം വിയ്യാ റയലിന്റെ സി, ബി ടീമുകൾക്കായി കളിച്ചിരുന്നു. 2016ൽ ആയിരുന്നു ബാഴ്സലോണ ബി ടീമിൽ എത്തിയത്. അവിടെ ഒരു സീസൺ മാത്രമേ ചമോറോ കളിച്ചുള്ളൂ. കരിയറിൽ ഇതുവരെ 16 ക്ലബുകളുടെ ഭാഗമായിട്ടുണ്ട് ഈ സ്ട്രൈക്കർ. മോഹൻ ബഗാൻ താരത്തിന്റെ 17ആം ക്ലബായിരിക്കും.

Previous articleഒടുവില്‍ ധവാന്റെ കാര്യത്തില്‍ തീരുമാനം എടുത്ത് ഇന്ത്യ, താരം മടങ്ങും, പന്ത് ടീമിലേക്ക്
Next articleമെസ്സിക്ക് ലഭിച്ചതിനേക്കാൾ മികച്ച സഹ താരങ്ങളെ മറഡോണക്ക് ലഭിച്ചിരുന്നെന്ന് കപ്പെല്ലോ