കോപ അമേരിക്ക കാണാൻ വഴിയില്ല!! ഇന്ത്യയിൽ ടെലികാസ്റ്റ് ആരും ഏറ്റെടുത്തില്ല

Newsroom

കോപ അമേരിക്ക തുടങ്ങാൻ ഇനി ഒരു ദിവസം മാത്രം ബാക്കി ഇരിക്കെ ഇന്ത്യയിൽ മത്സരങ്ങളുടെ ടെലികാസ്റ്റ് ഇതുവരെ തീരുമാനം ആയിട്ടില്ല. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ടൂർണ്ണമെൻറ് ആയ കോപ്പ അമേരിക്ക ടൂർണമെന്റ് ആണ് നാളെ ആരംഭിക്കുന്നത്. എന്നാൽ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് കോപ്പ അമേരിക്ക കാണാനുള്ള വകുപ്പ് ഇതുവരെ ആയിട്ടില്ല. ഒരു സ്പോർട്സ് ബ്രോഡ്കാസ്റ്ററും ഇതുവരെ കോപ്പ അമേരിക്കയുടെ ടെലികാസ്റ്റ് എറ്റെടുത്തിട്ടില്ല.

മെസ്സി 24 01 02 14 20 46 186

നേരത്തെ ഫാൻ കോഡ് ആപ്പ് കോപ്പ അമേരിക്ക ലൈവ് സ്ട്രീം ചെയ്യും എന്നും പറയുകയും അവർ അതിനുള്ള പാക്കേജുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഫാൻ കോഡ് തങ്ങൾ കോപ്പ അമേരിക്ക ടെലികാസ്റ്റ് ചെയ്യുന്നില്ല എന്ന് പ്രേക്ഷകരെ അറിയിച്ചു. ഒപ്പം കോപ്പ അമേരിക്ക പാക്കേജ് വാങ്ങിയവർക്ക് പണം തരിക നൽകാനും അവർ തീരുമാനിച്ചിരുന്നു.

ഇതോടെ പ്രതിസന്ധിയിൽ ആകുന്നത് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികളാണ്. ലയണൽ മെസ്സി അടക്കം ഇറങ്ങുന്ന കോപ്പ അമേരിക്ക കാണാൻ അവർ അനധികൃത ലൈവ് സ്ട്രീമുകളെ ആശ്രയിക്കേണ്ടി വരും. ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ആരെങ്കിലും ടെലികാസ്റ്റ് എടുക്കുമോ എന്ന് കണ്ടറിയണം. സോണി ലൈവ്, ജിയോ സിനിമ, ഹോട്ട്സ്റ്റാർ എന്ന് തുടങ്ങി അനേകം സ്പോർട്സ് ഒ ടി ടി പ്ലാറ്റ്ഫോമുകൾ ഉണ്ട് എങ്കിലും അവരാരും കോപ്പ അമേരിക്ക പോലൊരു വലിയ ടൂർണമെൻറ് ഏറ്റെടുക്കാതിരുന്നത് ഫുട്ബോൾ പ്രേമികൾക്ക് വലിയ നിരാശയാണ് നൽകുന്നത്.