കോപ അമേരിക്ക നേടിയാലെ സന്തോഷമാകു എന്ന് മെസ്സി

Angel Di Maria Lionel Messi Argentina 12omsbnlbv3k41fmu1sd5b43hp

കോപ അമേരിക്കയ്ക്കായുള്ള ഒരുക്കത്തിനായി അർജന്റീന ദേശീയ ടീമിനൊപ്പം പരിശീലനം നടത്തുകയാണ് ബാഴ്സലോണ ടീം. ഇത്തവണ വെറും നല്ല പ്രകടനം കൊണ്ട് മാത്രം കോപ അമേരിക്കയിൽ താൻ സന്തോഷവാനാകില്ല എന്ന് മെസ്സി പറഞ്ഞു. കഴിഞ്ഞ കോപ അമേരിക്കയിൽ അർജന്റീന മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാൽ അത്തരം പ്രകടനം കൊണ്ട് മാത്രം തങ്ങൾക്ക് സന്തോഷിക്കാൻ ആകില്ല എന്ന് മെസ്സി പറഞ്ഞു.

ഇത്തവണ അർജന്റീനക്ക് മികച്ച സ്ക്വഡാണെന്നും വലിയ ലക്ഷ്യങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. നീണ്ട കാലത്തിനു ശേഷമാണ് ടീം ഒരുമിക്കുന്നത്. കൊറോണ സാഹചര്യങ്ങൾ കാരണം പതിവു രീതിയിൽ അല്ല ക്യാമ്പുകൾ. എന്നാലും ടീമിന് നല്ല ഒത്തൊരുമ ആണെന്ന് മെസ്സി പറഞ്ഞു. സ്കലോനി പരിശീലകനായി വന്നത് മുതൽ ടീമിന്റെ മുഖമേ മാറി എന്നും മെസ്സി അഭിപ്രായപ്പെട്ടു. കോപ അമേരിക്കയ്ക്ക് മുമ്പ് രണ്ട് ലോകകപ്പ് യോഗ്യത മത്സരങ്ങൾ അർജന്റീനക്ക് കളിക്കാൻ ഉണ്ട്.

Previous articleഇംഗ്ലണ്ടിനെതിരെ ന്യൂസിലാണ്ട് അണ്ടർ ഡോഗുകൾ
Next articleജഴ്സി ലോഞ്ചിനിടെ പാഡ് ധരിച്ചതിന് കാരണം വ്യക്തമാക്കി മിത്താലി രാജ്