ചരിത്രത്തിൽ ആദ്യമായി കോപ്പ അമേരിക്ക സെമിഫൈനലിൽ പ്രവേശിച്ചു കാനഡ. ക്വാർട്ടർ ഫൈനലിൽ മികച്ച ഫോമിലുള്ള വെനസ്വേലയെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് കാനഡ മറികടന്നത്. സെമിയിൽ അർജന്റീന ആണ് കാനഡയുടെ എതിരാളികൾ. വെനസ്വേല ആധിപത്യം കാണിക്കും എന്ന മത്സരത്തിൽ പക്ഷെ കാനഡയുടെ മികവ് ആണ് കാണാൻ ആയത്. 13 മത്തെ മിനിറ്റിൽ ജേക്കബ് ഷാഫൽബർഗിലൂടെ അവർ മത്സരത്തിൽ മുന്നിലെത്തി. തുടർന്നു സമനിലക്ക് ആയി വെനസ്വേല ശ്രമിക്കുന്നത് ആണ് കണ്ടത്.
64 മത്തെ മിനിറ്റിൽ മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്നു മികച്ച ചിപ്പ് ചെയ്തു കയറി നിന്ന കനേഡിയൻ ഗോൾ കീപ്പറെ മറികടന്ന സോളോമൻ റോണ്ടോൻ വെനസ്വേലക്ക് സമനില സമ്മാനിച്ചു. ഉഗ്രൻ ഗോൾ ആയിരുന്നു ഇത്. തുടർന്ന് ഗോൾ കണ്ടത്താൻ ഇരു ടീമിനും ആവാതിരുന്നതോടെ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ടു. വെനസ്വേലയുടെ രണ്ടാം പെനാൽട്ടിയും നാലാം തടഞ്ഞു കനേഡിയൻ ഗോൾ കീപ്പർ നൽകിയ മുൻതൂക്കം അതേ പെനാൽട്ടികൾ തടഞ്ഞു വെനസ്വേലൻ കീപ്പർ ഇല്ലാതാക്കി. തുടർന്ന് 5 പെനാൽട്ടികൾക്ക് ശേഷം സഡൻ ഡത്തിൽ വിൽക്കർ ഏഞ്ചലിന്റെ പെനാൽട്ടി തടഞ്ഞ മാക്സിം ഒരിക്കൽ കൂടി കാനഡക്ക് മുൻതൂക്കം നൽകി. തുടർന്ന് പെനാൽട്ടി എടുത്ത ഇസ്മായിൽ കോനെ പെനാൽട്ടി ലക്ഷ്യം കണ്ടു ജെസി മാർഷിന്റെ ടീമിന് ചരിത്രജയം സമ്മാനിച്ചു.