കോപ അമേരിക്ക ഫൈനൽ, ബ്രസീലിന്റെ സാധ്യതാ ഇലവൻ ഇത്

കോപ അമേരിക്ക ഫൈനലിൽ ഇന്ന് അർദ്ധരാത്രി ബ്രസീൽ പെറുവിനെ നേരിടും. ഇന്ന് രാത്രി 1.30ന് നടക്കുന്ന മത്സരത്തിൽ ടിറ്റെ അണിനിരത്താൻ സാധ്യതയുള്ള ബ്രസീൽ ഇലവൻ നോക്കാം. ഗ്രൂപ്പ് ഘട്ടത്തിൽ പെറുവിനെ 5-0ന് തോൽപ്പിച്ച ടീമിലെ ഭൂരിഭാഗം പേരും ഇന്ന് ബ്രസീൽ ഇലവനിൽ ഉണ്ടാകും. ഫിലിപ്പെ ലൂയിസ് മാത്രമേ ആ ടീമിൽ നിന്നൊരു മാറ്റമായി ഉണ്ടാവുകയുള്ളൂ. ലൂയിസിന് പകരം അലക്സ് സാൻഡ്രോ ആയിരിക്കും ലെഫ്റ്റ് ബാക്കായി ഇറങ്ങുക.

ഫർമീനോ, ജീസുസ്, എവർട്ടൺ എന്നിവർ ആകും ബ്രസീലിന്റെ അറ്റാക്കിംഗ് ത്രീ. കൗട്ടീനോ തന്നെ ആകും ഇന്നും ബ്രസീലിന്റെ പ്രധാന താരം. നമ്പർ 10 റോളിലാകും കൗട്ടീനോ ഇറങ്ങുക. മധ്യനിരയിൽ അർതുറും കസമേറീയും ഇറങ്ങും. റൈറ്റ് ബാക്കിൽ അർജന്റീനയ്ക്ക് എതിരെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റൻ ഡാനി ആല്വസ് തന്നെ ഇറങ്ങും. തിയാഗോ സില്വയും മാർകിനസും സെന്റർ ബാക്ക് റോളിലും അലിസൺ ഗോൾ വലക്ക് മുന്നിലും ഇറങ്ങും. ടൂർണമെന്റിൽ ഒരു ഗോൾ പോലും വഴങ്ങാത്ത ഡിഫൻസാണ് ബ്രസീലിന്റേത്.

Previous articleഡിയേഗോ കോസ്റ്റ പ്രീമിയർ ലീഗിലേക്ക് തിരികെ വന്നേക്കും
Next articleക്ഷമ പറയേണ്ട സാഹചര്യമില്ല, 11 പോയിന്റ് നേടിയാണ് ടീം മടങ്ങിയെത്തുന്നത്