ഡിയേഗോ കോസ്റ്റ പ്രീമിയർ ലീഗിലേക്ക് തിരികെ വന്നേക്കും

സ്പാനിഷ് സ്ട്രൈക്കർ ഡിയേഗോ കോസ്റ്റ പ്രീമിയർ ലീഗിലേക്ക് തിരികെ വരാൻ സാധ്യത. ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിനായി കളിക്കുന്ന ഡിയേഗോ കോസ്റ്റ പ്രീമിയർ ലീഗ് ക്ലബായ എവർട്ടണുമായി ചർച്ചകൾ നടത്തുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസണോടെ അത്ലറ്റിക്കോ മാഡ്രിഡ് വിടുമെന്ന് നേരത്തെ തന്നെ കോസ്റ്റ അറിയിച്ചിരുന്നു.

മുമ്പ് ചെൽസിയി കളിച്ച് പ്രീമിയർ ലീഗിൽ ഗംഭീര പ്രകടനം നടത്തിയ ചരിത്രം കോസ്റ്റയ്ക്ക് ഉണ്ട്. എവർട്ടണിലും അത് ആവർത്തിക്കാൻ ആകുമെന്നാണ് കോസ്റ്റ കരുതുന്നത്. മൂന്ന് സീസണിൽ ചെൽസിയിൽ ഉണ്ടായിരുന്ന കോസ്റ്റ ചെൽസിക്ക് ഒപ്പം രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. പുതിയ സീസണിൽ യൂറോപ്യൻ യോഗ്യത ലക്ഷ്യമിടുന്ന എവർട്ടൺ പുതിയ താരങ്ങളെ ടീമിൽ എത്തിക്കാൻ ഉള്ള ശ്രമത്തിലാണ്.

Previous articleഛേത്രി ആളിക്കത്തുന്നു!! ഇന്ത്യ രണ്ട് ഗോളുകൾക്ക് മുന്നിൽ
Next articleകോപ അമേരിക്ക ഫൈനൽ, ബ്രസീലിന്റെ സാധ്യതാ ഇലവൻ ഇത്