ഒന്നാം സ്ഥാനം ഉറപ്പിക്കാൻ അർജന്റീന ഇന്ന് ബൊളീവിയക്ക് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോപ്പ അമേരിക്കയിൽ ഇന്ന് അർജന്റീന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ബൊളീവിയയെ നേരിടും. ഏഴു പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാമത് നിൽക്കുകയാണ് അർജന്റീന. എ‌ന്നാൽ അവരുടെ ഒന്നാം സ്ഥാനം ഉറപ്പായിട്ടല്ല. 6 പോയിന്റുമായി രണ്ടാമതു നിൽക്കുന്ന പരാഗ്വേ നാളെ പുലർച്ചെ ഉറുഗ്വേയെ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ വിജയിച്ച് ഒന്നാം സ്ഥാനം ഉറപ്പിക്കുക ആകും അർജന്റീന ലക്ഷ്യം.

ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ ബൊളീവിയ ഇതിനകം തന്നെ ടൂർണമെന്റിൽ നിന്ന് പുറത്തായി. കളിച്ച മൂന്ന് മത്സരങ്ങളും അവർ പരാജയപ്പെട്ടു. അർജന്റീനക്ക് എതിരെയും ബൊളീവിയക്ക് അത്ര നല്ല റെക്കോർഡ് അല്ല ഉള്ളത്. അവസാന 40 മത്സരങ്ങളിൽ ആകെ 7 തവണ മാത്രമെ ബൊളീവിയക്ക് ജയിക്കാൻ ആയിട്ടുള്ളൂ. അർജന്റീന വിജയിക്കേണ്ടത് കൊണ്ട് തന്നെ ശക്തമായ ലൈനപ്പുമായി തന്നെ കളത്തിൽ ഇറങ്ങാൻ ആണ് സ്കലോണി പ്ലാൻ ഇടുന്നത്. രണ്ടു മത്സരങ്ങളും പുലർച്ചെ 5.30നാണ് നടക്കുന്നത്. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.