ഈ അർജന്റീനയുടെ ഭാവിയിൽ പ്രതീക്ഷയുണ്ട് എന്ന് സ്കലോനി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് കോപ അമേരിക്കയിൽ ബ്രസീലിനോട് തോറ്റ് പുറത്തായെങ്കിലും ടീമിൽ പ്രതീക്ഷ പ്രകടിപ്പിച്ച് പരിശീലകൻ സ്കലോനി. ഈ അർജന്റീന ടീമിന്റെ ഭാവി മികച്ചതായിരിക്കും എന്ന് സ്കലോനി പറഞ്ഞു. ഇന്ന് ഒരി ജേഴ്സിയിൽ ഒരുമിച്ച് കളിക്കുന്നവരെ പോലെ തന്നെയാണ് അർജന്റീന പോരാടിയത്. അർജന്റീനയുടെ ഭാവി എന്തായിരിക്കുമെന്നതിന്റെ സൂചനകളും ഇന്നത്തെ പ്രകടനങ്ങൾ നൽകി. സ്കലോനി പറഞ്ഞു.

ഇങ്ങനെ ഒരു സാഹചര്യത്തിൽ കളിച്ചിട്ടും എതിരാളികളേക്കാൾ മികച്ചു നിന്നത് തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു‌. ബ്രസീലാണ് ഫൈനലിലേക്ക് പോകുന്നത് എന്നത് കാര്യമാക്കേണ്ട. ഈ ദിവസം അർജന്റീന നടത്തിയ പ്രാകടനത്തിലെ മികവ് അർജന്റീന മനസ്സിലാക്കിയാൽ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. റഫറിയെ സ്കലോനി വിമർശിക്കുകയും ചെയ്തു. റഫറിക്ക് ഇത്ര വലിയ ഒരു മത്സരം നിയന്ത്രിക്കാനുള്ള കഴിവ് ഇല്ല എന്നായിരുന്നു സ്കലോനിയുടെ വിമർശനം.