“ലോകത്തിലെ ഏറ്റവും മികച്ച താരമാകരുത്, അർജന്റീനയിൽ എല്ലാം മെസ്സിയുടെ മാത്രം പിഴ”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ നടന്ന കോപ അമേരിക്ക പോരിൽ അർജന്റീനയ്ക്ക് ഏറ്റ പരാജയത്തിൽ മെസ്സിയെ ക്രൂശിക്കുന്നത് ശരിയല്ല എന്ന് ബ്രസീൽ ക്യാപ്റ്റൻ ഡാനി ആൽവേസ്. മുമ്പ് മെസ്സിക്ക് ഒപ്പം ബാഴ്സലോണയിൽ കളിച്ച ആൽവേസ് മെസ്സിക്ക് പിന്തുണയുമായാണ് രംഗത്തെത്തിയത്. ലോകത്തെ ഏറ്റവും മികച്ച കളിക്കാരനാകരുത് എ‌ന്ന് ആൽവേസ് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായി എന്നതാണ് മെസ്സി നേരിടുന്ന വിമർശങ്ങൾക്ക് കാരണം. അദ്ദേഹം പറഞ്ഞു.

ബ്രസീൽ ആയിരുന്നു പരാജയപ്പെട്ടതെങ്കിൽ എല്ലാവരും ടീമിന്റെ പരാജയമായി കണ്ടേനെ. ബ്രസീൽ ടീമിലെ മുഴുവൻ പേരും നിരാശയോടെ ഇരുന്നേനെ. എന്നാൽ അർജന്റീനയിൽ എല്ലാം മെസ്സിയുടെ മാത്രം പിഴവാണ്. എല്ലാ വിമർശനങ്ങളും മെസ്സിയിൽ മാത്രമേ എത്തൂ ആൽവേസ് പറഞ്ഞു. ഇന്നലെ സെമി ഫൈനലിൽ പരാജയപ്പെട്ടതോടെ അർജന്റീനയ്ക്ക് ഒപ്പം ഒരു കിരീടം എന്ന മെസ്സിയുടെ കാത്തിരിപ്പ് നീളുകയാണ്.