ലോകകപ്പ് കഴിഞ്ഞ് ഒരാഴ്ച കൊണ്ട് ക്ലബ് ഫുട്ബോൾ പുനരാരംഭിച്ചത് ശരിയല്ല എന്ന് കോണ്ടെ

Newsroom

ലോകകപ്പിനും ക്ലബ് ഫുട്ബോൾ പുനരാരംഭിക്കുന്നതിനും ഇടയിൽ കൂടുതൽ ഇടവേള ആവശ്യമായിരുന്നു എന്ന് സ്പർസ് പരിശീലകൻ കോണ്ടെ. ഇത് ഒരു വിചിത്രമായ സാഹചര്യമാണ്, സത്യസന്ധമായി ഇത്രയും വേഗത്തിൽ, അതായത് ലോകകപ്പ് കഴിഞ്ഞ് ഒരാഴ്ച കൊണ്ട് തന്നെ കളി പുനരാരംഭിക്കുന്നതിൽ ഞാൻ ശരിക്കും സന്തോഷവാനല്ല. കോണ്ടെ മാധ്യമങ്ങളോടായി പറഞ്ഞു.

കോണ്ടെ 22 12 25 16 24 44 660

എന്റെ ക്ലബ്ബായ ടോട്ടൻഹാമിന്റെ 12 കളിക്കാർ ലോകകപ്പിൽ ഉണ്ടായിരുന്നു. അതിൽ സന്തോഷമുണ്ട്. അതിനർത്ഥം നമ്മൾ ശരിയായ ദിശയിലാണ് എന്നണ്. പക്ഷെ സീസണ് ഇടയിൽ ലോകകപ്പ് കളിക്കാൻ പോയ താരങ്ങളുടെ ഫിസിക്കൽ കണ്ടീഷൻ അത്ര നല്ല നിലയിൽ ആയിരിക്കില്ല. അദ്ദേഹം പറഞ്ഞു.

ലോകകപ്പ് കളിക്കാത്ത കളിക്കാർ നാലാഴ്ചയോളം ടീമിനൊപ്പം പ്രവർത്തിക്കുന്നു. അവർ എല്ലാം മികച്ച ശാരീരികാവസ്ഥയിലാണ്. അവർ ലോകകപ്പ് പൂർത്തിയാക്കിയ താരങ്ങളേക്കാൾ മികച്ച നിലവാരത്തിലാണ്. കോണ്ടെ പറഞ്ഞു. അതുകൊണ്ട് തന്നെ വരും ആഴ്ചകളിൽ പല മാറ്റങ്ങളും ടീമിൽ വരുത്തേണ്ടതായി വരും എന്നും കോണ്ടെ പറഞ്ഞു.