തുർക്കിഷ് താരം സോയുഞ്ചു അത്ലറ്റിക്കോ മാഡ്രിഡിലേക്ക് അടുക്കുന്നു

Newsroom

Picsart 22 12 25 16 39 23 183
Download the Fanport app now!
Appstore Badge
Google Play Badge 1

തുർക്കിഷ് താരം ചാഗ്ലാർ സോയുഞ്ചു ലെസ്റ്റർ വിടും എന്ന് ഏതാണ്ട് ഉറപ്പാകുന്നു. ൽ പ്രതിരോധ താരത്തിന് വേണ്ടി അത്ലറ്റിക്കോ മാഡ്രിഡ് രംഗത്ത് ഉള്ളതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ അത്ലറ്റിക്കോ മാഡ്രിഡുമായി സോയുഞ്ചു കരാർ ഒപ്പുവെക്കും. 2023 സമ്മറിൽ ആകും സൊയുഞ്ചു അത്ലറ്റികോ മാഡ്രിഡിൽ കളിക്കാൻ തുടങ്ങുക. റോമ അടക്കമുള്ള ക്ലബുകളും സൊയുഞ്ചുവിനായി രംഗത്ത് ഉണ്ടെങ്കിലും താരം അത്ലറ്റിക്കോ തന്നെയാണ് തിരിഞ്ഞെടുക്കുന്നത്.

സോയുഞ്ചു 22 12 25 16 39 34 654

കഴിഞ്ഞ സമ്മറിലും ലെസ്റ്റർ വിടാൻ സൊയുഞ്ചു ഏറെ ശ്രമിച്ചിരുന്നു. 2018ലാണ് സോയുഞ്ചു ലെസ്റ്ററിൽ എത്തുന്നത്. ആദ്യ സീസണിൽ കാര്യമായ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും തുടർന്ന് ടീമിലെ പ്രതിരോധത്തിലെ മുഖ്യ താരമായി. എന്നാൽ അടുത്ത കാലത്ത് ഫോം നഷ്ടത്തിലൂടെ കടന്ന് പോവുകയാണ് താരം. ഈ സീസണോടെ കരാറും അവസാനിക്കും