കോവിഡ് -19 അണുബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മാറ്റിവെച്ച ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ റെന്നസിന് എതിരായ യൂറോപ്പ കോൺഫറൻസ് ലീഗ് മത്സരം ഇനി നടക്കില്ല. കളി മാറ്റിവെക്കാൻ വേണ്ടി നടന്ന ചർച്ചകളിൽ ഇരു ക്ലബ്ബുകൾക്കും യോജിച്ച ഒരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് യൂറോപ്യൻ ഫുട്ബോൾ ഗവേണിംഗ് ബോഡി യുവേഫ പറഞ്ഞു. അതുകൊണ്ട് തന്നെ കളി ഉപേക്ഷിക്കുന്നു എന്നും പോയിന്റുകൾ എങ്ങനെ നൽകണം എന്ന് പിന്നീട് അറിയിക്കും എന്നും യുവേഫ പറഞ്ഞു.
ഇതോടെ സ്പർസ് ഗ്രൂപ്പ് ഘട്ടം കടക്കുന്ന കാര്യം സംശയമായി. ഗ്രൂപ്പിൽ സ്പർസ് മൂന്നാമത് നിൽക്കുക ആയിരുന്നു. അവസാന മത്സരത്തിൽ ജയിച്ചാൽ മാത്രമെ അവർക്ക് പ്രതീക്ഷ ഉണ്ടായിരുന്നുള്ളൂ. റെന്ന നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.
Category: Conference League
Conference League കോൺഫറൻസ് ലീഗ് കോൺഫെറൻസ് ലീഗ്
കോവിഡ് വ്യാപനം, ടോട്ടനത്തിന്റെ മത്സരം മാറ്റിവെച്ചു
കൊറോണ ഭീഷണിയായ സാഹചര്യത്തിൽ ഇന്നു നടക്കേണ്ടിയിരുന്ന സ്പർസും റെന്നെയും തമ്മിലുള്ള യുവേഫ കോൺഫറൻസ് ലീഗ് മത്സരം മാറ്റിവെച്ചു. ഇംഗ്ലീഷ് ക്ലബായ ടോട്ടനത്തിൽ എട്ട് കളിക്കാരും അഞ്ച് സ്റ്റാഫ് അംഗങ്ങളും കൊറോണ പോസിറ്റീവ് ആയതായി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് മത്സരം മാറ്റിവെച്ചത്. മത്സരം മറ്റൊരു തീയതിയിൽ നടക്കുമെന്ന് യുവേഫ അറിയിച്ചു.
ഞായറാഴ്ച ബ്രൈറ്റണിൽ നടക്കുന്ന സ്പർസിന്റെ പ്രീമിയർ ലീഗ് മത്സരം മാറ്റിവയ്ക്കാനും ക്ലബ് ആവശ്യപ്പെടും. പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്റർ സിറ്റിയിലും നിരവധി കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യൂറോപ്പിൽ വീണ്ടുമൊരു തോൽവിയിൽ നിന്നു രക്ഷപ്പെട്ടു മൗറീന്യോയുടെ റോമ
യുഫേഫ കോൺഫറൻസ് ലീഗിൽ ജോസെ മൗറീന്യോയുടെ റോമക്ക് സമനില. നോർവീജിയൻ ജേതാക്കൾ ആയ ബോഡോക്ക് എതിരെ കഴിഞ്ഞ കളിയിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയ റോമ ഇത്തവണ 2-2 നു സമനില കൊണ്ടു രക്ഷപ്പെടുക ആയിരുന്നു. മത്സരത്തിൽ 45 മത്തെ മിനിറ്റിൽ സോൽബാക്കന്റെ ഗോളിൽ നോർവീജിയൻ ടീം ആണ് മത്സരത്തിൽ മുന്നിലെത്തിയത്. തുടർന്ന് സനിയോളയുടെ പാസിൽ നിന്നു 54 മത്തെ മിനിറ്റിൽ എൽ ഷരാവരിയാണ് റോമക്ക് സമനില ഗോൾ നൽകുന്നത്.
എന്നാൽ 65 മത്തെ മിനിറ്റിൽ എറിക് ബോതേയിം റോമയെ വീണ്ടും ഞെട്ടിച്ചു. കഴിഞ്ഞ കളിയിൽ റോമക്ക് എതിരെ 2 ഗോളുകളും ഹാട്രിക് അസിസ്റ്റുകളും നേടിയ താരം ഒരിക്കൽ കൂടി റോമ വലയിൽ പന്ത് എത്തിച്ചു. തുടർന്ന് സമനില നേടാൻ റോമ കിണഞ്ഞു ശ്രമിക്കുന്നത് ആണ് കാണാൻ ആയത്. ഇടക്ക് പോസ്റ്റ് റോമക്ക് മുന്നിൽ തടസ്സമായി. എന്നാൽ 84 മത്തെ മിനിറ്റിൽ റോജർ ഇബാനസ് മൗറീന്യോയുടെ ടീമിന്റെ രക്ഷക്ക് എത്തുക ആയിരുന്നു.
5 ഗോളുകൾ, 3 ചുവപ്പ് കാർഡ്, ടോട്ടൻഹാമിൽ കോന്റെക്ക് ആവേശകരമായ വിജയതുടക്കം
ടോട്ടൻഹാമിൽ ആവേശകരമായ തുടക്കവുമായി അന്റോണിയോ കോന്റെ. യുഫേഫ കോൺഫറൻസ് ലീഗിൽ തന്റെ ടോട്ടൻഹാം പരിശീലകനായുള്ള ആദ്യ മത്സരത്തിൽ വിറ്റസെയെ ആണ് കോന്റെ വീഴ്ത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് മത്സരത്തിൽ ഇംഗ്ലീഷ് ടീം ജയം കണ്ടത്. 5 ഗോളുകൾക്ക് പുറമെ 3 ചുവപ്പ് കാർഡ് ആണ് മത്സരത്തിൽ കണ്ടത്. മികച്ച തുടക്കം ആണ് ടോട്ടൻഹാമിനു മത്സരത്തിൽ ലഭിച്ചത്. 14 മത്തെ മിനിറ്റിൽ തന്നെ സോണിലൂടെ ഇംഗ്ലീഷ് ക്ലബ് തങ്ങളുടെ ആദ്യ ഗോൾ കണ്ടത്തി. തുടർന്ന് 22 മത്തെ മിനിറ്റിൽ രണ്ടാം ഗോൾ കണ്ടത്തിയ ലൂക്കാസ് മൗറ അവരുടെ ലീഡ് ഇരട്ടിയാക്കി. ഹാരി കെയിന്റെ പാസിൽ നിന്നായിരുന്നു ബ്രസീലിയൻ താരത്തിന്റെ ഗോൾ. 28 മത്തെ മിനിറ്റിൽ റാസ്‌മുസന്റെ സെൽഫ് ഗോൾ വന്നതോടെ ടോട്ടൻഹാം 3-0 നു മുന്നിലെത്തി.
എന്നാൽ 32 മത്തെ മിനിറ്റിൽ വിറ്റക്കിന്റെ പാസിൽ നിന്നു ഒരു ഗോൾ തിരിച്ചടിച്ചു റാസ്‌മുസൻ. തുടർന്ന് 39 മിനിറ്റിൽ ബെരോ ഗോൾ നേടിയതോടെ ടോട്ടൻഹാം അപകടം മണത്തു. തുടർന്നും ടോട്ടൻഹാമിന്റെ പ്രതിരോധം പരീക്ഷിക്കപ്പെട്ടു. രണ്ടാം പകുതിയിൽ 59 മത്തെ മിനിറ്റിൽ ക്രിസ്റ്റിയൻ റൊമേറോ രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയതോടെ ടോട്ടൻഹാം വലിയ സമ്മർദ്ദത്തിലായി. നിരവധി തവണ എതിരാളികൾ സമനില തോന്നും എന്നു പോലും തോന്നിച്ചപ്പോൾ ലോറിസ് ടോട്ടൻഹാമിന്റെ രക്ഷകനായി. 81 മത്തെ മിനിറ്റിൽ ഹാരി കെയിനിനെ ഫൗൾ ചെയ്ത ഡോഖി രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെ ഇരു ടീമുകളും 10 പേരായി ചുരുങ്ങി. തുടർന്ന് 4 മിനിറ്റിനകം ബോക്സിന് പുറത്ത് എമേഴ്സന്റെ ഷോട്ട് കയ്യു കൊണ്ട് തടഞ്ഞ വിറ്റസെ ഗോൾ കീപ്പർ ഷുബർറ്റിനെയും റഫറി ചുവപ്പ് കാർഡ് കൊടുത്തു പുറത്താക്കിയതോടെ ടോട്ടൻഹാം ജയം ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ ആവേശകരമായ ജയം നേടാൻ ആയെങ്കിലും പ്രതിരോധത്തിലെ പിഴവുകൾ പരിഹരിക്കുക എന്നതിൽ ആവും ടോട്ടൻഹാമിൽ കോന്റെയുടെ ആദ്യ ചുമതല.
യുഫേഫ കോൺഫറൻസ് ലീഗിൽ ടോട്ടൻഹാമിനു തോൽവി
യുഫേഫ കോൺഫറൻസ് ലീഗിൽ ടോട്ടൻഹാമിനെ അട്ടിമറിച്ചു ഡച്ച് ടീം ആയ വിറ്റസെ. മറുപടിയില്ലാത്ത ഒരു ഗോളിന് ആണ് ഡച്ച് ടീം ചരിത്ര ജയം സ്വന്തമാക്കിയത്. തങ്ങളുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് അവർ ഒരു ഇംഗ്ലീഷ് ക്ലബിനെ തോൽപ്പിക്കുന്നത്. എതിരാളിയുടെ മൈതാനത്ത് ഏതാണ്ട് ദുർബലമായ ടീമും ആയി ഇറങ്ങിയ ഇംഗ്ലീഷ് ടീമിനെ 78 മിനിറ്റിൽ മാക്സിമില്യൻ വിറ്റക് നേടിയ മികച്ച ഒരു ഗോളിലൂടെയാണ് ഡച്ച് ടീം അട്ടിമറിച്ചത്.
യുഫേഫ കോൺഫറൻസ് ലീഗിൽ ഇത് വരെ വലിയ മികവിലേക്ക് ഉയരാൻ ടോട്ടൻഹാമിനു ആയിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ടോട്ടൻഹാം സമനിലക്ക് ശേഷം വഴങ്ങുന്ന തോൽവി ആണ് ഇത്. തോൽവിയോടെ നിലവിൽ ഗ്രൂപ്പ് ജിയിൽ മൂന്നാമത് ആണ് ടോട്ടൻഹാം. കഴിഞ്ഞ മാസം ആഴ്‌സണലിനോട് തോറ്റ ശേഷം ടോട്ടൻഹാം വഴങ്ങുന്ന ആദ്യ തോൽവി ആണ് ഇത്.
ജോസെ മൗറീനോയുടെ ടീമിന് ചരിത്രത്തിൽ ഇല്ലാത്ത തോൽവി
ജോസെ മൗറീനോയ്ക്കും റോമയ്ക്കും ഇന്നത്തെ രാത്രി അവർ ഓർക്കാൻ ആഗ്രഹിക്കാത്ത രാത്രിയായി മാറിയിരിക്കുകയാണ്. കോൺഫറൻസ് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ നോർവീജിയൻ ചാമ്പ്യന്മാരായ ബോഡോ ഗ്ലിംറ്റ് റോമയെ നാണം കെടുത്തി എന്ന് തന്നെ പറയാം. ഇന്ന് 6-1ന്റെ വിജയമാണ് ഗ്ലിംറ്റ് ഇന്ന് നേടിയത്. ജോസെ മൗറീനോ തന്റെ മാനേജീരിയൽ കരിയറിൽ ഇതാദ്യമായാണ് 6 ഗോളുകൾ വഴങ്ങുന്നത്. റോമയ്ക്ക് ആണെങ്കിൽ ഇത് അവരുടെ യൂറോപ്പിലെ വലിയ നാലു പരാജയങ്ങളിൽ ഒന്നുമാണ്.
ഇന്ന് ആദ്യ 20 മിനുട്ടിൽ തന്നെ നോർവീജിയൻ ക്ലബ് രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ബോതിയിമും ബെർഗുമാണ് ആദ്യ രണ്ട് ഗോളുകൾ നേടിയത്. 28ആം മിനുട്ടിൽ കാർലസ് പെരസ് ഒര് ഗോൾ മടക്കിയെപ്പോൾ റോമക്ക് ഒരു പ്രതീക്ഷ നൽകിയെങ്കിലും പിന്നെ റോമക്ക് പിടിച്ചു നിൽക്കാൻ പോലും ആയില്ല. രണ്ടാം പകുതിയിൽ ബോതിം രണ്ട് ഗോളുകൾ കൂടെ നേടി ഹാട്രിക്ക് പൂർത്തിയാക്കി. ഇത് കൂടാതെ സോൽബക്കൻ, പെല്ലെഗ്രിനോ എന്നിവരും രണ്ടാം പകുതിയിൽ ഗോൾ നേടി. കോൺഫറൻസ് ലീഗിലെ റോമയുടെ ആദ്യ പരാജയമാണിത്.
കോൺഫറൻസ് ലീഗിൽ രണ്ടാം വിജയവുമായി റോമ
പുതിയ യൂറോപ്യൻ ലീഗായ കോൺഫറൻസ് ലീഗിൽ റോമക്ക് രണ്ടാം വിജയം. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിൽ യുക്രൈൻ ക്ലബായ സോർയ ലുഹാൻസ്കയെ നേരിട്ട റോമ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. യുക്രൈനിൽ വെച്ച് നടന്ന മത്സരത്തിൽ മൗറീനോയുടെ ടീം തന്നെയാണ് തുടക്കം മുതൽ മികച്ചു നിന്നത്. ഏഴാം മിനുട്ടിൽ ഫറവോൺ ആണ് റോമയ്ക്ക് ആദ്യം ലീഡ് നൽകിയത്. 66ആം മിനുട്ടിൽ സെന്റർ ബാക്ക് ക്രിസ് സ്മാളിങ് രണ്ടാം ഗോളും നേടി. സ്മാളിംഗിന്റെ ഈ സീസണിലെ ആദ്യ ഗോളാണിത്. 68ആം മിനുട്ടിൽ ടാമി അബ്രഹാമും റോമയ്ക്കായി വല കുലുക്കി. ഈ വിജയത്തോടെ റോമ 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്.
യുഫേഫ കോൺഫറസ് ലീഗിൽ വമ്പൻ ജയവുമായി മൗറീന്യോയുടെ റോമ
യുഫേഫ കോൺഫറസ് ലീഗിൽ ബൾഗേറിയൻ ക്ലബ് സി.എസ്.കെ.എ സോഫിയയെ ഒന്നിനെതിരെ 5 ഗോളുകൾക്ക് തകർത്തു ജോസെ മൗറീന്യോയുടെ റോമ. ക്യാപ്റ്റൻ ലോറൻസോ പെല്ലഗ്രിനി ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ പത്താം മിനിറ്റിൽ ഒരു ഗോൾ പിറകിൽ നിന്ന ശേഷമാണ് റോമ വമ്പൻ ജയം കണ്ടത്തിയത്. പത്താം മിനിറ്റിൽ ഐറിഷ് താരം ഗ്രഹാം കാരിയാണ് സോഫിയക്ക് മുൻതൂക്കം നൽകിയത്. എന്നാൽ 25 മിനിറ്റിൽ റിക് കാസ്ഡ്രോപ്പിന്റെ പാസിൽ നിന്നു തന്റെ ആദ്യ ഗോൾ കണ്ടത്തിയ ഇറ്റാലിയൻ മധ്യനിര താരം പെല്ലഗ്രിനി ഇറ്റാലിയൻ ടീമിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. ഷോമുറോഡോവിന്റെ പാസിൽ നിന്നു 37 മിനിറ്റിൽ ഗോൾ കണ്ടത്തിയ എൽ ഷെരാവരി റോമക്ക് മത്സരത്തിൽ മുന്തൂക്കവും നൽകി.
രണ്ടാം പകുതിയിൽ 62 മിനിറ്റിൽ ഉഗ്രനൊരു അടിയിലൂടെ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ പെല്ലഗ്രിനി റോമ ജയം ഉറപ്പിച്ചു. 80 മിനിറ്റിൽ സോഫിയയുടെ ഡച്ച് താരം യാനിക് രണ്ടാം മഞ്ഞ കാർഡ് കണ്ടു ചുവപ്പ് കാർഡ് നേടി പുറത്ത് പോയി. തുടർന്ന് 82 മിനിറ്റിൽ പ്രതിരോധ താരം ജിയാലുക മാഞ്ചിനിയും 84 മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ടാമി എബ്രഹാമും ആണ് റോമ ജയം പൂർത്തിയാക്കിയത്. ഷോമുറോഡോവ് ആയിരുന്നു ടാമി എബ്രഹാമിനു ഗോൾ അവസരം ഒരുക്കിയത്. ചെൽസിയിൽ നിന്നു റോമയിൽ എത്തിയ ടാമി എബ്രഹാം വീണ്ടും ഗോൾ നേടിയതിനു ഒപ്പം മധ്യനിരയിൽ നിരന്തരം ഗോൾ നേടുന്ന പെല്ലഗ്രിനിയുടെ മികവും മൗറീന്യോക്ക് വലിയ സന്തോഷം പകരും എന്നുറപ്പാണ്.
ടോട്ടൻഹാമിനായി യൂറോപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമായി കെയിൻ, സമനില വഴങ്ങി ടോട്ടൻഹാം
യുഫേഫ കോൺഫറൻസ് ലീഗിൽ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ സമനില വഴങ്ങി ടോട്ടൻഹാം. ഫ്രഞ്ച് ക്ലബ് ആയ റെന്നേർസ് ആണ് ഇംഗ്ലീഷ് ക്ലബിനെ 2-2 നു സമനിലയിൽ തളച്ചത്. അത്യാവശ്യം മികച്ച താരനിരയും ആയാണ് നുനോ മത്സരത്തിന് ഇറങ്ങിയത്. 11 മിനിറ്റിൽ ലോയിച് ബേഡിന്റെ സെൽഫ് ഗോളിൽ ടോട്ടൻഹാം ആണ് മത്സരത്തിൽ മുന്നിലെത്തുന്നത്. എന്നാൽ 23 മിനിറ്റിൽ ഫ്രഞ്ച് ടീം തിരിച്ചടിച്ചു. ഫാവിയൻ ടൈറ്റ് ആണ് ഗുയിരസിയുടെ പാസിൽ നിന്നു അവർക്ക് സമനില നൽകിയത്.
രണ്ടാം പകുതിയിൽ 71 മിനിറ്റിൽ ലബോർദയിലൂടെ ഫ്രഞ്ച് ടീം മത്സരത്തിൽ ആദ്യമായി മുന്നിലെത്തി. എന്നാൽ 5 മിനിറ്റിനുള്ളിൽ ഡാനിഷ് താരം പിയരെ എമിൽ ഹോയ്ബർഗ് ടോട്ടൻഹാമിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. നിരാശജനകമായ പ്രകടനം ആണ് ഉണ്ടായത് എങ്കിലും ടോട്ടൻഹാമിനായി യൂറോപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമായി ക്യാപ്റ്റൻ ഹാരി കെയിൻ മാറി. ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് ഇപ്പോൾ കോൺഫറൻസ് ലീഗിൽ അടക്കം ടോട്ടൻഹാമിനായി യൂറോപ്പിൽ ഏറ്റവും അധികം മത്സരങ്ങൾ കളിച്ച താരമായി ഇന്നത്തോടെ ഹാരി കെയിൻ മാറി.
കോൺഫറൻസ് ലീഗ് കിരീടം അവതരിപ്പിച്ചു
യുവേഫ പുതുതായി ആരംഭിക്കുന്ന യൂറോപ്യൻ പോരാട്ടമായി കോൺഫറൻസ് ലീഗിലെ കിരീടം യുവേഫ ആദ്യമായി പുറത്തിറക്കി. ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും യോഗ്യത ലഭിക്കാത്ത ക്ലബുകൾക്ക് വേണ്ടിയാണ് കോൺഫറൻസ് ലീഗ് ആരംഭിക്കുന്നത്. യുവേഫയുടെ കീഴിൽ ഉള്ള 55. അസോസിയേഷനുകൾക്കും ഈ ടൂർണമെന്റിന്റെ ഭാഗമാകാൻ കഴിയും. 183 ടീമുകൾ കോൺഫറൻസ് ലീഗിന്റെ ആദ്യ സീസണിൽ പങ്കെടുക്കും എന്നാണ് യുവേഫ പറയുന്നത്.
2022 മെയ് 25ന് അൽബേനിയയിൽ വെച്ചാകും കോൺഫറൻസ് ലീഗിന്റെ ആദ്യ ഫൈനൽ നടക്കുക. യൂറോപ്പ ലീഗിന്റെ ആന്തം തന്നെയാലും കോൺഫറൻസ് ലീഗിനും ഉപയോഗിക്കുക. യോഗ്യത റൗണ്ടുകൾക്ക് ശേഷം 32 ടീമുകൾ ഉള്ള ഗ്രൂപ്പുകളായാകും ടൂർണമെന്റ് നടക്കുക.