ടോട്ടനത്തിന്റെ കോൺഫറൻസ് ലീഗ് മത്സരം ഉപേക്ഷിച്ചു, ഇനി നടക്കില്ല

കോവിഡ് -19 അണുബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മാറ്റിവെച്ച ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ റെന്നസിന് എതിരായ യൂറോപ്പ കോൺഫറൻസ് ലീഗ് മത്സരം ഇനി നടക്കില്ല. കളി മാറ്റിവെക്കാൻ വേണ്ടി നടന്ന ചർച്ചകളിൽ ഇരു ക്ലബ്ബുകൾക്കും യോജിച്ച ഒരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് യൂറോപ്യൻ ഫുട്ബോൾ ഗവേണിംഗ് ബോഡി യുവേഫ പറഞ്ഞു. അതുകൊണ്ട് തന്നെ കളി ഉപേക്ഷിക്കുന്നു എന്നും പോയിന്റുകൾ എങ്ങനെ നൽകണം എന്ന് പിന്നീട് അറിയിക്കും എന്നും യുവേഫ പറഞ്ഞു.
ഇതോടെ സ്പർസ് ഗ്രൂപ്പ് ഘട്ടം കടക്കുന്ന കാര്യം സംശയമായി. ഗ്രൂപ്പിൽ സ്പർസ് മൂന്നാമത് നിൽക്കുക ആയിരുന്നു. അവസാന മത്സരത്തിൽ ജയിച്ചാൽ മാത്രമെ അവർക്ക് പ്രതീക്ഷ ഉണ്ടായിരുന്നുള്ളൂ. റെന്ന നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.

Exit mobile version