യുഫേഫ കോൺഫറൻസ് ലീഗിൽ ടോട്ടൻഹാമിനു തോൽവി

യുഫേഫ കോൺഫറൻസ് ലീഗിൽ ടോട്ടൻഹാമിനെ അട്ടിമറിച്ചു ഡച്ച് ടീം ആയ വിറ്റസെ. മറുപടിയില്ലാത്ത ഒരു ഗോളിന് ആണ് ഡച്ച് ടീം ചരിത്ര ജയം സ്വന്തമാക്കിയത്. തങ്ങളുടെ ചരിത്രത്തിൽ ഇത് ആദ്യമായാണ് അവർ ഒരു ഇംഗ്ലീഷ് ക്ലബിനെ തോൽപ്പിക്കുന്നത്. എതിരാളിയുടെ മൈതാനത്ത് ഏതാണ്ട് ദുർബലമായ ടീമും ആയി ഇറങ്ങിയ ഇംഗ്ലീഷ് ടീമിനെ 78 മിനിറ്റിൽ മാക്സിമില്യൻ വിറ്റക് നേടിയ മികച്ച ഒരു ഗോളിലൂടെയാണ് ഡച്ച് ടീം അട്ടിമറിച്ചത്.

യുഫേഫ കോൺഫറൻസ് ലീഗിൽ ഇത് വരെ വലിയ മികവിലേക്ക് ഉയരാൻ ടോട്ടൻഹാമിനു ആയിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ടോട്ടൻഹാം സമനിലക്ക് ശേഷം വഴങ്ങുന്ന തോൽവി ആണ് ഇത്. തോൽവിയോടെ നിലവിൽ ഗ്രൂപ്പ് ജിയിൽ മൂന്നാമത് ആണ് ടോട്ടൻഹാം. കഴിഞ്ഞ മാസം ആഴ്‌സണലിനോട് തോറ്റ ശേഷം ടോട്ടൻഹാം വഴങ്ങുന്ന ആദ്യ തോൽവി ആണ് ഇത്.

Exit mobile version