ഫിനാൻഷ്യൽ ഫെയർ പ്ലെ നിയമങ്ങൾ ലംഘിച്ച ഇറ്റാലിയൻ വമ്പന്മാർ ആയ യുവന്റസിന് അടുത്ത വർഷത്തെ യുഫേഫ കോൺഫറൻസ് ലീഗ് കളിക്കുന്നതിൽ നിന്നു വിലക്ക്. നേരത്തെ തന്നെ യുഫേഫയും ആയുള്ള ചർച്ചകൾക്ക് ശേഷം യുവന്റസ് ഈ തീരുമാനം അംഗീകരിക്കുക ആയിരുന്നു. അതിനാൽ തന്നെ ഇതിനു എതിരെ അവർ അപ്പീലിന് പോവില്ല. ഇതിനു പുറമെ 20 മില്യൺ യൂറോയുടെ പിഴയും യുവന്റസ് അടക്കണം.
നേരത്തെ യുവന്റസിനു ലീഗിൽ 15 പോയിന്റുകൾ ഇതിനെ തുടർന്ന് നഷ്ടമായിരുന്നു. ഇതിനു പുറമെ ഇപ്പോഴും പഴയ യുവന്റസ് ബോർഡ് അംഗങ്ങൾ ക്രിമിനൽ നടപടികൾ നേരിടുന്നുണ്ട്. ഈ വിലക്കിനു പുറമെ വേറെ നടപടികൾ ഒന്നും യുഫേഫ എടുക്കില്ല എന്നാണ് യുവന്റസ് പ്രതീക്ഷ. അതേസമയം ഫിയറന്റീന യുവന്റസിന് പകരം അടുത്ത വർഷത്തെ കോൺഫറൻസ് ലീഗ് കളിക്കും. അതേസമയം നിയമ ലംഘനം നടത്തിയ ചെൽസിക്ക് 10 മില്യൺ യൂറോ പിഴയും യുഫേഫ വിധിച്ചിട്ടുണ്ട്.