യുഫേഫ യൂറോപ്പ കോൺഫറസ് ലീഗിൽ റൗണ്ട് ഓഫ് 32 ൽ വലിയ ജയം കണ്ടു ലെസ്റ്റർ സിറ്റി. റാണ്ടേർസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ഇംഗ്ലീഷ് ക്ലബ് തോൽപ്പിച്ചത്. വിൽഫ്രെയിഡ് എന്റിഡി, ഹാർവി ബാർൺസ്, പാറ്റ്സൻ ഡാക, ഡ്യുസ്വറി ഹാൾ എന്നിവർ ആണ് ലെസ്റ്ററിന്റെ ഗോളുകൾ നേടിയത്. മത്സരത്തിൽ സമ്പൂർണ ആധിപത്യം ആയിരുന്നു ലെസ്റ്റർ സിറ്റിക്ക്. അതേസമയം ക്വരാബാഗ് എഫ്.കെയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ഫ്രഞ്ച് ക്ലബ് ആയ മാഴ്സെ വീഴ്ത്തിയത്. മിലിക് ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ദിമിത്രി പയറ്റ് ആണ് അവരുടെ ഗോളടി പൂർത്തിയാക്കിയത്.
അതേസമയം സ്‌കോട്ടിഷ് വമ്പന്മാരായ സെൽറ്റിക്കിനെ ബോഡോ ഗിലിംറ്റ് അട്ടിമറിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു സ്‌കോട്ടിഷ് വമ്പന്മാർക്ക് മേൽ നോർവീജിയൻ ടീമിന്റെ ചരിത്ര വിജയം ആയി ഇത്. മറ്റൊരു മത്സരത്തിൽ 10 പേരായി ചുരുങ്ങിയിട്ടും വിറ്റസെയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്നു റാപിഡ് വിയന്ന. തുടക്കത്തിൽ ആധിപത്യം കാണിച്ച വിയന്ന 10 പേരായ ശേഷം വലിയ രീതിയിൽ പ്രതിരോധിച്ചു ആണ് ജയം കണ്ടത്. വേറൊരു മത്സരത്തിൽ സ്പാർട്ട പ്രാഗിനെ പാർറ്റിസിയൻ എതിരില്ലാത്ത ഒരു ഗോളിനും മറികടന്നു. അടുത്ത ആഴ്ചയാണ് യൂറോപ്പ കോൺഫറസ് ലീഗിലെ രണ്ടാം പാത മത്സരങ്ങൾ.