ഇന്ന് കമ്മ്യൂറ്റി ഷീൽഡ് പോര്, മാഞ്ചസ്റ്റർ ടീമുകൾ നേർക്കുനേർ

Newsroom

ഇന്ന് ഇംഗ്ലണ്ടിലെ ക്ലബ് ഫുട്ബോൾ സീസണ് തുടക്കമാവുകയാണ്. ഇന്ന് കമ്മ്യൂണിറ്റി ഷീൽഡ് ഫൈനലിൽ മാഞ്ചസ്റ്റർ ഡർബിയോടെയാണ് ക്ലബ് ഫുട്ബോൾ സീസൺ തുടങ്ങുന്നത്. ഇന്ന് വെംബ്ലിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ കഴിഞ്ഞ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും എഫ് എ കപ്പ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടും.

Picsart 24 08 09 23 56 11 813

ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം സോണി ലൈവിൽ തത്സമയം കാണാം. പുതിയ സീസണിൽ ആര് വിജയത്തോടെ തുടങ്ങും എന്നാകും ഏവരും ഉറ്റു നോക്കുന്നത്. പ്രീസീസണിൽ ദയനീയ പ്രകടനങ്ങൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് കണ്ടത്. അവർക്ക് ഇന്ന് ഏഴോളം പ്രധാന താരങ്ങൾ പരിക്ക് കാരണം കളിക്കുന്നില്ല.

മാഞ്ചസ്റ്റർ സിറ്റിക്ക് താരതമ്യേന മെച്ചപ്പെട്ട പ്രീസീസൺ ആയിരുന്നു. അവസാന മത്സരങ്ങളിൽ ഹാളണ്ട് ഉൾപ്പെടെ ഫോമിലേക്കും എത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ അവസാന മത്സരമായ എഫ് എ കപ്പിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു വിജയിച്ചത്.