ക്ലബ് ലോകകപ്പ് ഇനി ഖത്തറിൽ

ഫിഫ ക്ലബ് ലോകകപ്പിന് ഇനി ആതിഥ്യം വഹിക്കുക ഖത്തർ. അടുത്ത രണ്ട് സീസണുകളിലെയും ക്ലബ് ലോകകപ്പിന് ഖത്തർ ആതിഥ്യം വഹിക്കുമെന്ന് ഫിഫ അറിയിച്ചു. 2022 ലോകകപ്പ് വരുന്നതിനാലാണ് അതിനു മുമ്പ് ഈ രണ്ട് വലിയ ടൂർണമെന്റുകൾ ഖത്തറിന് കൊടുക്കാൻ ഫിഫ തീരുമാനിച്ചത്. ഡിസംബറിലാകും രണ്ട് സീസണിലെയും ടൂർണമെന്റ് നടക്കുക.

ചൂട് കാരണമാണ് ടൂർണമെന്റ് ഡിസംബറിലേക്ക് നീട്ടുന്നത്. കഴിഞ്ഞ വർഷം യു എ ഇ ആയിരുന്നു ക്ലബ് ലോകകപ്പിന് ആതിഥ്യം വഹിച്ചത്. ഏഴു ക്ലബുകൾ ടൂർണമെന്റിന്റെ ഭാഗമാകും. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂൾ അടുത്ത ക്ലബ് ലോകകപ്പിൽ പങ്കെടുക്കും. ആതിഥേയരെ പ്രതിനിധീകരിച്ച് സാവി പരിശീലിപ്പിക്കുന്ന അൽ സാദ് ക്ലബും ടൂർണമെന്റിൽ പങ്കെടുക്കും.