ക്രിസ്റ്റഫർ എൻങ്കുങ്കു ചെൽസിയിലേക്ക് തന്നെ

Christophernkunku

ആർ.ബി ലൈപ്സിഗിന്റെ ഫ്രഞ്ച് യുവ മുന്നേറ്റനിര താരം ക്രിസ്റ്റഫർ എൻങ്കുങ്കുവിനെ സ്വന്തമാക്കാൻ ക്ലബും ആയി ചെൽസി ധാരണയിൽ എത്തിയത് ആയി സൂചന. നേരത്തെ തന്നെ താരവും ആയി ചെൽസി കരാറിൽ എത്തിയത് ആയും മെഡിക്കൽ അടക്കമുള്ള കാര്യങ്ങൾ കഴിഞ്ഞത് ആയും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

നിലവിൽ 60 മില്യൺ യൂറോ നൽകി ആവും താരത്തെ ചെൽസി ടീമിൽ എത്തിക്കുക എന്നാണ് സൂചന. നിലവിൽ താരം ചെൽസിയും ആയി കരാർ ഒപ്പ് വക്കുന്ന കാര്യം മാത്രമാണ് ബാക്കിയുള്ളത്. 2023 ജൂൺ മുതൽ ദീർഘകാല കരാറിൽ ആവും താരം ഒപ്പ് വക്കുക എന്നാണ് സൂചന. കഴിഞ്ഞ കുറെ സീസണുകളിൽ ജർമ്മൻ ബുണ്ടസ് ലീഗയിൽ തിളങ്ങുന്ന താരം പരിക്ക് കാരണം ഫ്രാൻസിന്റെ ലോകകപ്പ് ടീമിൽ നിന്നു പുറത്തായിരുന്നു.