പി എസ് ജിയിൽ താൻ ഒരു സീസൺ കൂടെ അർഹിക്കുന്നുണ്ട് എന്ന് പരിശീലകൻ ഗാൽട്ടിയർ

Newsroom

പി എസ് ജി മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയർ ക്ലബിൽ രണ്ടാം സീസണിലും തുടരണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞു. താൻ ഈ ടീമിനായി എല്ലാം നൽകിയെന്നും അതുകൊണ്ട് താൻ ഒരു സീസൺ കൂടി ഇവിടെ തുടരാൻ അർഹിക്കുന്നുണ്ട് എന്നും ഗാൽട്ടിയർ പറഞ്ഞു. പിഎസ്‌ജിയുമായുള്ള തന്റെ അരങ്ങേറ്റ സീസണിൽ ഫ്രഞ്ച് ലീഗ് കിരീടം നേടിയ ഗാൽറ്റിയർ പക്ഷെ ചാമ്പ്യൻസ് ലീഗിൽ പി എസ് ജി ആഗ്രഹിച്ച മുന്നേറ്റം നൽകിയില്ല.

Picsart 23 05 28 12 23 22 884

PSG-യിലെ തന്റെ ഭാവിയെക്കുറിച്ച് സംസാരിച്ച ഗാൽറ്റിയർ പറഞ്ഞു “ഞാൻ PSG-യിൽ ഒരു രണ്ടാം സീസണിന് അർഹനാണെന്ന് ഞാൻ കരുതുന്നു; ഞാൻ എല്ലാം നൽകി. പ്രയാസകരമായ നിമിഷങ്ങളിലും ലക്ഷ്യങ്ങൾ നിലനിർത്താൻ എനിക്ക് കഴിഞ്ഞു. വ്യക്തിപരമായി, ഇവിടെ തുടരാൻ അർഹതയുണ്ട് എന്ന് എനിക്കു തോന്നുന്നു.”

പിഎസ്ജി ഇപ്പോൾ അടുത്ത പരിശീലകനെ കണ്ടെത്താൻ ശ്രമിക്കുകയാണ്. ക്രിസ്റ്റോഫ് ഗാൽറ്റിയറിന്റെ ഭാവി തുലാസിൽ തന്നെ തുടരുന്നു. സീസൺ അവസാനിച്ച ശേഷമാകും ഒരു തീരുമാനം വരിക.