ലുകാകുവിനെ സ്വന്തമാക്കാനുള്ള ആലോചനയിൽ ഇന്റർ മിലാൻ

Newsroom

Picsart 23 05 28 12 43 03 614
Download the Fanport app now!
Appstore Badge
Google Play Badge 1

തന്റെ പഴയ ഫോമിലേക്ക് മടങ്ങി എത്തിയ ബെൽജിയൻ സ്ട്രൈക്കർ ലുകാകുവിനെ ഇന്റർ മിലാൻ സ്വന്തമാക്കാൻ സാധ്യത. ഇന്റർ ലുകാകുവിനെ തിരികെ ചെൽസിയിലേക്ക് തന്നെ അയക്കും എന്നയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഫിറ്റ്നസ് വീണ്ടെടുത്ത ലുകാലു ഇപ്പോൾ പഴയ ഫോമിലേക്ക് തിരികെയെത്തി. ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിലും ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിലും പ്രധാന പങ്കുവഹിക്കാൻ ലുകാകുവിനായി.

ലുകാകു Hall Fa Cup

1949 മിനുട്ടുകൾ മാത്രം കളിച്ച ലുകാകു 9 ഗോളും 5 അസിസ്റ്റും സീരി എയിൽ ഇന്ററിമായി നൽകി. ചെൽസിയിൽ നിന്ന് ലോണിൽ ഇന്ററിലേക്ക് മടങ്ങിയ ശേഷം ഫോമിലും ഫിറ്റ്‌നസിലും ലുക്കാക്കു ഏറെ പിറകിലായിരുന്നു. ഇതുകൊണ്ട് തന്നെ താരത്തെ തിരികെ ചെൽസിയിലേക്ക് അയക്കാൻ ഇന്റർ ആലോചിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ലുകാലുവിനെ സ്ഥിര കരാറിൽ വാങ്ങാനോ താരത്തിന്രെ ലോൺ ഒരു സീസൺ കൂടെ നീട്ടികിട്ടാനോ ഇന്റർ ശ്രമിക്കും.

സീസൺ അവസാനത്തോടെ ലുക്കാക്കു ചെൽസിയിലേക്ക് മടങ്ങിയെത്തുന്ന തരത്തിലാണ് വായ്പാ ഇടപാട്. താരത്തെ വാങ്ങാൻ ഇന്റർ ആഹ്രഹിക്കുന്നു എങ്കിൽ ഒരു വൻ തുക തന്നെ അവർ ചെൽസിക്ക് നൽകേണ്ടി വരും. 2021 വേനൽക്കാലത്ത് 97.5 മില്യൺ പൗണ്ട് എന്ന ക്ലബ്ബ് റെക്കോർഡ് ഫീസിന് ഇന്ററിൽ നിന്ന് ചെൽസിയിൽ ചേർന്ന ലുക്കാക്കു ചെൽസിയിൽ തിളങ്ങിയിരുന്നില്ല.