ചിലി ഫുട്ബോൾ ടീമിന്റെ കോച്ചായി ബ്രസീലിയൻ ക്ലബ് ഫ്ളമിംഗോയുടെ പരിശീലകൻ റെയ്നൾഡോ റുവേദ നിയമിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഫ്ളമിംഗോയുടെ പരിശീലകനായി കൊളംബിയക്കാരനായ റുവേദ തിരഞ്ഞെടുക്കപ്പെട്ടത്. 2022ലെ ഖത്തർ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങൾ വരെയാണ് റുവേദയുടെ കാലാവധി. ചിലി ലോകകപ്പിന് യോഗ്യത നേടുകയാണെങ്കിൽ ലോകകപ്പ് കഴിയുന്നത് വരെ കരാർ നീട്ടും.
റുവേദയുടെ പകരക്കാരനായി ഫ്ളമിംഗോ മുൻ താരം സെസാർ കാർപെജിയാനിയെ നിയമിച്ചിട്ടുണ്ട്. 60 കാരനായ റുവേദ കൊളംബിയ, ഹോണ്ടുറാസ്, ഇക്കഡോർ എന്നി ദേശിയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ചിലിയുടെ മുൻ കോച്ച് ആയിരുന്ന ജുവാൻ അന്റോണിയോ പിസ്സി റഷ്യയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാനാവാത്തതിനെ തുടർന്ന് രാജി വെച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial