ലാറ്റിനമേരിക്കൻ ഫുട്ബോൾ ശക്തികളായ ചിലിയും കൊളംബിയയും ഏറ്റുമുട്ടിയപ്പോൾ വീണ്ടുമൊരു സമനില പിറന്നു. ആവേശോജ്വലമായ പോരാട്ടത്തിൽ ഇരു ടിമുകളും ഗോളൊന്നും അടിക്കാതെ പിരിഞ്ഞു. കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിന്റെ തനിയാവർത്തനം ആയിരുന്നു ഈ സൗഹൃദ മത്സരം. 90മിനുട്ടിൽ ഗോളടിക്കാൻ ഇരു ടീമിനും കഴിഞ്ഞില്ല.
അന്ന് കോപയിൽ ചിലി 5-4 പെനാൽറ്റിയിൽ ജയിച്ചാണ് ക്വാർട്ടർ കടന്നത്. ഹാമെസ് റോഡ്രിഗസും ഫാൽകാവോയുമില്ലാതെയാണ് കൊളംബിയ ഇറങ്ങിയത്. വളരെ ഫിസിക്കലായ മത്സരത്തിൽ ഇന്ററിന്റെ സാഞ്ചസിനും അറ്റലാന്റയുടെ സപറ്റക്കും പരിക്കേറ്റു. രണ്ടാം പകുതിയിൽ മാത്രം പിറന്നത് നാല് മഞ്ഞക്കാർഡാണ്. കൊളംബിയൻ കോച്ച് കാർലോസ് ക്വെയ്രോസിന്റെ കോച്ചിങ്ങ് സ്റ്റാഫിലൊരാൾ ചുവപ്പ് കണ്ട് പുറത്ത് പോവുകയും ചെയ്തു.