ചെന്നൈയിൻ പരിശീലകന് മികച്ച പരിശീലകനുള്ള പുരസ്കാരം

- Advertisement -

ചെന്നൈയിനെ കഴിഞ്ഞ ഐ എസ് എല്ലിൽ കിരീടത്തിലേക്ക് നയിച്ച ജോൺ ഗ്രിഗറി മികച്ച പരിശീലകനുള്ള അവാർഡ് സ്വന്തമാക്കി. ഇന്ത്യൻ ഫുട്ബോൾ പരിശീലകരുടെ അസോസിയേഷനായ അസോസിയേഷൻ ഓഫ് ഇന്ത്യൻ ഫുട്ബോൾ കോച്ചസിന്റെ ഈ കഴിഞ്ഞ വർഷത്തെ അവാർഡിലാണ് ഗ്രിഗറി മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത്. അക്കാദമി ഐലീഗ് മുതൽ ഐ എസ് എൽ വരെയുള്ള മുഴുവൻ മേഖലകളിലെ പരിശീലകർക്കും AIFC ഇന്നലെ അവാർഡ് പ്രഖ്യാപിച്ചു. ഐ ലീഗിലെ മികച്ച പരിശീലകനായി മിനേർവ പഞ്ചാബിനെ ചാമ്പ്യന്മാരാക്കിക കൊഗൻ സിംഗും തിരഞ്ഞെടുക്കപ്പെട്ടു.

അവാർഡുകൾ;
യൂത്ത് ലീഗ് അണ്ടർ 13: ആന്റണി ആൻഡ്രൂസ്, മിനേർവ പഞ്ചാ

യൂത്ത് ലീഗ് അണ്ടർ 15: ഹർപീത് ബേദി, മിനേർവ പഞ്ചാബ്

യൂത്ത് ലീഗ് അണ്ടർ 18 : ബോബി നോംഗ്ബറ്റ്, ഷില്ലോങ് ലജോങ്

ഐലീഗ് സെക്കൻഡ് ഡിവിഷൻ: ഡേവിഡ് റോബേർട്സൺ, റിയൽ കാശ്മീർ

വനിതാ ഐ ലീഗ്: ശുക്ല ദത്ത, റൈസിംഗ് സ്റ്റുഡന്റ്സ്

ഐ എസ് എൽ : ജോൺ ഗ്രിഗറി, ചെന്നൈയിൻ

ഐലീഗ്: കൊഗൻ സിംഗ്, മിനേർവ പഞ്ചാബ്

ഗോൾകീപ്പിംഗ് കോച്ച്  : അർപൻ ദേ, മോഹൻ ബഗാൻ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement