പ്രീ സീസൺ മത്സരത്തിൽ ചെൽസിക്ക് പരാജയം

പ്രീ സീസണിൽ അമേരിക്കയിൽ നടക്കുന്ന ഫ്ലോറിഡ കപ്പിൽ ചെൽസിക്ക് പരാജയം. അമേരിക്കൻ ക്ലബ് ചാർലൊറ്റക്ക് എതിരെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് ചെൽസി പരാജയപ്പെട്ടത്. മത്സരത്തിൽ 30 മത്തെ മിനിറ്റിൽ ചെൽസി മുന്നിലെത്തി. സ്വന്തം നാട്ടിൽ കളിക്കുന്ന ക്രിസ്റ്റിയൻ പുലിസിക് ആണ് ചെൽസിക്ക് മുൻതൂക്കം സമ്മാനിച്ചത്. രണ്ടാം പകുതിയിൽ ചെൽസിക്ക് ആയി റഹീം സ്റ്റെർലിങ് അരങ്ങേറ്റവും കുറിച്ചു.

മത്സരത്തിന്റെ അവസാന നിമിഷം ബോക്‌സിൽ ചലോബ ഹാന്റ് ബോൾ വഴങ്ങി. തുടർന്ന് എടുത്ത പെനാൽട്ടി ലക്ഷ്യം കണ്ട ഡാനിയേൽ റിയോസ് അമേരിക്കൻ ക്ലബിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു. 90 മിനിറ്റുകൾക്ക് ശേഷം മത്സരം നേരെ പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീങ്ങി. ചെൽസിക്ക് ആയി മൂന്നാമത് പെനാൽട്ടി എടുത്ത കോണോർ ഗാലഗറിന് പിഴച്ചതോടെ എല്ലാ കിക്കുകളും ലക്ഷ്യം കണ്ട അമേരിക്കൻ ക്ലബ് വിജയം കാണുക ആയിരുന്നു. ഞായറാഴ്ച ആഴ്‌സണലും ആയാണ് ചെൽസിയുടെ അടുത്ത പ്രീ സീസൺ മത്സരം.

Comments are closed.