ബിനോ ജോർജ്ജ് ഈസ്റ്റ് ബംഗാൾ പരിശീലകൻ ആയേക്കും

20220721 135444

കേരളത്തെ സന്തോഷ് ട്രോഫി ജേതാക്കളാക്കിയ പരിശീലകൻ ബിനോ ജോർജ്ജിനെ കൊൽക്കത്തൻ ഇതിഹാസ ക്ലബായ ഈസ്റ്റ് ബംഗാൾ റാഞ്ചിയേക്കു.. കൊൽക്കത്ത ഫുട്ബോൾ ലീഗിലും ഡ്യൂറണ്ട് കപ്പിലും കളിക്കാനായി ടീം ഒരുക്കുന്ന ഈസ്റ്റ് ബംഗാൾ മുഖ്യ പരിശീലകനായി ബിനോ ജോർജ്ജിനെ എത്തിക്കാൻ ആണ് ശ്രമിക്കുന്നത്. കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മുഖ്യ പരിശീലകൻ ആകുന്ന ബിനോ ജോർജ്ജ് സൂപ്പദ് കപ്പും ഐ എസ് എല്ലും വരുമ്പോൾ സഹ പരിശീലകൻ ആയി മാറിയേക്കും.

Img 20210601 234905
Credit: Twitter

ഇതുവരെ ഈ നീക്കം ഔദ്യോഗികം ആയിട്ടില്ല. ബിനോ ജോർജ്ജ് കേരള യുണൈറ്റഡ് പരിശീലക സ്ഥാനത്തായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. അത് കൂടാതെ സന്തോഷ് ട്രോഫിയിൽ കേരളത്തെ നല്ല ഫുട്ബോൾ കളിപ്പിച്ച് കിരീടത്തിൽ എത്തിക്കാനും ബിനോ ജോർജ്ജിന് ആയിരുന്നുമ്ല്.

കേരള യുണൈറ്റഡിൽ എത്തും മുമ്പ് നീണ്ട കാലം ഗോകുലം കേരള എഫ് സിയുടെ ഒപ്പമായിരുന്നു ബിനോ ജോർജ്ജ്. ഗോകുലം പോലെ ഒരു ചെറിയ സ്ക്വാഡിനെ ഐ ലീഗ് ചാമ്പ്യന്മാരാക്കി ആയിരുന്നു ബിനോ ജോർജ്ജ് ഗോകുലം വിട്ടത്. ബിനോ ഈസ്റ്റ് ബംഗാൾ പരിശീലകൻ ആവുമെങ്കിൽ അത് കേരളത്തിന് അഭിമാനകരമായ കാര്യമാകും.