ഇന്ന് സ്റ്റാംഫോ ബ്രിഡ്ജിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ചാമ്പ്യൻഷിപ്പ് ക്ലബ്ബായ ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ചെൽസി സെമി ഫൈനലിലേക്ക് മുന്നേറി. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ചെൽസി ഇന്ന് വിജയിച്ചത്. ചുവപ്പുകാർഡ് കാരണം 10 പേരായി ചുരുങ്ങിയ ലെസ്റ്റർ സിറ്റിയെ 92ആം മിനിറ്റിലെ ഗോളിലാണ് ചെൽസി പരാജയപ്പെടുത്തിയത്.
ഈ വിജയത്തോടെ ചെൽസിയിൽ സെമിഫൈനൽ കളിക്കും എന്ന് ഉറപ്പായി. ഇതിനകം മാഞ്ചസ്റ്റർ സിറ്റിയും കൊവെൻട്രി സിറ്റിയും സെമിഫൈനലിൽ എത്തിയിട്ടുണ്ട്. ഇനി അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടും.
ഇന്ന് ചെൽസിക്ക് ആദ്യപകുതി മികച്ചതായിരുന്നു. ആദ്യ പകുതിയിൽ അവർ രണ്ടു ഗോളുകൾക്ക് മുന്നിലെത്തി. മൂന്നാമതൊരു ഗോൾ നേടാൻ അവസരം ഉണ്ടായിരുന്നു എങ്കിലും സ്റ്റെർലിംഗ് പെനാൽറ്റി മിസ്സ് ആക്കിയത് കൊണ്ട് സ്കോർ 2-0ൽ നിന്നു. പതിമൂന്നാം മിനിറ്റിൽ കുക്കുറയുടെ ഗോളിൽ ആയിരുന്നു ചെൽസി ലീഡ് എടുത്തത്.
ഇരുപത്തിയാറാം മിനിറ്റിൽ അവർക്ക് ഒരു പെനാൽറ്റി കിട്ടിയെങ്കിലും സ്റ്റർലിംഗ് പെനാൽറ്റി നഷ്ടപ്പെടുത്തി. ആദ്യപകുതിയുടെ അവസാനം പാമറിലൂടെ ചെൽസി ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ എന്നാൽ കളി മാറി. അവർ 49ആം മിനിട്ടിൽ ലെസ്റ്റർ സിറ്റി ഒരു സെൽഫ് ഗോളിലൂടെ സമനില നേടി. 62ആം മിനിറ്റിൽ മാവിദിദി കളി സമനിലയിൽ ആക്കി.
പിന്നീട് രണ്ടു ടീമും ഒപ്പത്തിനൊപ്പം പോകവെ ആണ് ഒരു ചുവപ്പ് കാർഡ് ലെസ്റ്റർ സിറ്റിക്ക് വിനയായി എത്തിയത്. 73ആം മിനുട്ടിൽ കാലം ഡോയലാണ് ചുവപ്പ് കണ്ട് പുറത്തായത്. ഇതോടെ ലെസ്റ്റർ സിറ്റി പ്രതിരോധത്തിലായി. പിന്നീട് ചെൽസിയുടെ ആക്രമണം മാത്രമാണ് കാണാൻ ആയത്. അവസാനം 92 മിനിറ്റിൽ ചുക്വുമേകയിലൂടെ ചെൽസി ലീഡ് നേടി. അവസാനം മദുവേകെ കൂടെ ഗോൾ നേടിയതോടെ ചെൽസി സെമിഫൈനൽ ഉറപ്പിച്ചു