സന്നാഹ മത്സരത്തിൽ ചെൽസിക്ക് ജയം

Staff Reporter

ഇറ്റാലിയൻ ക്ലബായ ഉഡിനീസിനെതിരെ സന്നാഹ മത്സരത്തിൽ മികച്ച ജയം സ്വന്തമാക്കി ചെൽസി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി ജയം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന സന്നാഹ മത്സരത്തിൽ പ്രീമിയർ ലീഗ് എതിരാളികളായ ആഴ്‌സണലിനോട് കനത്ത പരാജയം ചെൽസി ഏറ്റുവാങ്ങിയിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ എൻഗോളോ കാന്റെയുടെ ഗോളിലാണ് ചെൽസി മുൻപിൽ എത്തിയത്. തുടർന്ന് ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തിയ റഹീം സ്റ്റെർലിങ് ചെൽസിയുടെ ലീഡ് ഇരട്ടിയാക്കി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ഉഡിനീസ് ഒരു ഗോൾ മടക്കി. ഡെലെഫു ആണ് അവരുടെ ഗോൾ നേടിയത്. തുടർന്ന് മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ മേസൺ മൗണ്ടിലൂടെ ചെൽസി മൂന്നാമത്തെ ഗോളും നേടി ജയം ഉറപ്പിച്ചു.