ഇതിഹാസം കാൾട്ടൻ ചാപ്മാൻ ഇനി ഓർമ്മ, ഞെട്ടലിൽ ഫുട്ബോൾ ലോകം

Img 20201012 080550
- Advertisement -

ഇന്ത്യൻ ഫുട്ബോൾ കണ്ട മികച്ച മധ്യനിര താരങ്ങളിൽ ഒന്നായ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു. 49 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ പുറം വേദന അനുഭവപ്പെട്ട ചാപ്മാനെ ഫിലോമിന ആശുപത്രിയിൽ എത്തിച്ചു എങ്കിലും പുലർച്ചെ അഞ്ചു മണിയോടെ മരണം സ്ഥിരീകരിച്ചു. അകാലത്തിൽ ഉള്ള ഈ മരണ വാർത്ത ഫുട്ബോൾ ലോകത്തെ ആകെ ഞെട്ടലിൽ ആക്കിയിരിക്കുകയാണ്‌.

മിഡ്ഫീൽഡ് മാന്ത്രികൻ എന്ന് അറിയപ്പെട്ടിരുന്ന ചാപ്മാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ആയിരുന്നു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചാപ്മാൻ ഒരു സീസൺ മുമ്പ് ക്വാർട്സിന്റെ പരിശീലകനായി കേരളത്തിൽ എത്തിയിരുന്നു.ഈസ്റ്റ് ബംഗാൾ, ജെ.സി.ടി ഫഗ്വാര, എഫ് സി കൊച്ചിൻ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ക്ലബുകൾക്ക് വേണ്ടി ഇതിഹാസം രചിച്ച താരമാണ്.

കർണാടക സ്വദേശിയായ ചാപ്മാൻ 80 കളിൽ ബെംഗളുരു സായി സെൻററിലൂടെയാണ് കരിയർ ആരംഭിച്ചത്. ടാറ്റ ഫുട്ബോൾ അക്കാദമിയിൽ കളിക്കുമ്പോൾ ആണ് വലിയ ക്ലബുകളുടെ ശ്രദ്ധയിൽ ചാപ്പ്മാൻ എത്തുന്നത്. 1993 ൽ ഈസ്റ്റ് ബംഗാളിന് വേണ്ടി ഇറാഖി ക്ലബ്ബിനെതിരെ നേടിയ ഹാട്രിക്ക് പ്രകടനം ചാപ്മാന്റെ കരിയറിലെ മികച്ച പ്രകടനമായി അറിയപ്പെടുന്നു.

ഇന്ത്യൻ ഫുട്ബോളിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിൽ രാജ്യത്തെ നയിക്കാനും ചാപ്മാന് ആയി. 1997-98 സീസണിലായിരുന്നു ചാപ്മാൻ എഫ് സി കൊച്ചിന് വേണ്ട കളിച്ചത്. ബംഗാൾ, പഞ്ചാബ്, കർണാടക ടീമുകൾക്ക് വേണ്ടി സന്തോഷ് ട്രോഫിയിൽ അദ്ദേഹം കളിച്ചിട്ടുണ്ട്.

Advertisement