ഇംഗ്ലീഷ് രണ്ടാം ലീഗായ ചാമ്പ്യൻഷിപ്പിൽ വെസ്റ്റ് ബ്രോം ക്ലബിൽ നിന്ന് അപ്രതീക്ഷിത നീക്കം. പരിശീലകനായ ഡാരൻ മൂറയെ വെസ്റ്റ് ബ്രോം പുറത്താക്കിയിരിക്കുകയാണ്. ക്ലബ് ലീഗിൽ ഇപ്പോഴും നാലാം സ്ഥാനത്ത് ഇരിക്കുന്ന അവസരത്തിലാണ് മൂറെയെ ക്ലബ് പുറാത്താക്കിയത്. അവസാന മൂന്ന് മത്സരങ്ങളിൽ വിജയം ഇല്ലാത്തതാണ് ക്ലബ് മാനേജ്മെന്റിനെ ഈ തീരുമാനത്തിൽ എത്തിച്ചത്.
പ്രീമിയർ ലീഗ് പ്രൊമോഷനാണ് തങ്ങൾ ലക്ഷ്യം വെക്കുന്നത് എന്നും അതുകൊണ്ട് തന്നെ കടുത്ത തീരുമാനങ്ങൾ എടുത്തെ പറ്റൂ എന്നും ക്ലബ് പറഞ്ഞു. ഇപ്പോൾ ചാമ്പ്യൻഷിപ്പിൽ നാലാമതാണ് വെസ്റ്റ് ബ്രോം ഉള്ളത്. ആദ്യ ആറു സ്ഥാനങ്ങളിൽ ഉള്ളവർക്ക് പ്രൊമോഷൻ പ്ലേ ഓഫ് കളിക്കാം എന്ന അവസ്ഥ ഉണ്ടെന്നിരിക്കെ മൂറെയെ പുറത്താക്കിയത് ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. മൂറെയ്ക്ക് പകരക്കാരനെ ഇതുവരെ ക്ലബ് പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ സീസൺ അവസാനം ആയിരുന്നു മൂറെ വെസ്റ്റ് ബ്രോമിന്റെ ചുമതലയേറ്റത്. പരിശീലകനായുള്ള മൂറെയുടെ ആദ്യ ക്ലബാണ് വെസ്റ്റ് ബ്രോം.