ഡെർബിയുടെ ട്രെയിനിങ് ഗ്രൗണ്ടിൽ ചാരനെ വിട്ടതിനെ തുടർന്നുണ്ടായ സംഭവത്തിൽ ലീഡ്സ് യുണൈറ്റഡിന് പിഴയിട്ട് ഇംഗ്ലീഷ് ഫുട്ബോൾ ലീഗ്. 200,000പൗണ്ടാണ് (ഏകദേശം1 കോടി 46 ലക്ഷം ഇന്ത്യൻ രൂപ) പിഴയായി വിധിച്ചത്. ഡെർബിയുമായുള്ള മത്സരത്തിന് തൊട്ട് മുൻപ് ലീഡ്സ് യുണൈറ്റഡ് ഡെർബിയുടെ ട്രെയിനിങ് ഗ്രൗണ്ടിലേക്ക് ചാരനെ അയച്ചത് വിവാദമായിരുന്നു. ഡെർബിയുടെ ട്രെയിനിങ് ഗ്രൗണ്ടിന്റെ പുറത്ത് വെച്ച് ലീഡ്സ് യുണൈറ്റഡിന്റെ പരിശീലക ടീമിലുള്ള ഒരാളെ കണ്ടെത്തുകയായിരുന്നു.
ചാരനെ താൻ തന്നെയാണ് അയച്ചതെന്ന് ലീഡ്സ് യുണൈറ്റഡ് പരിശീലകൻ മാഴ്സെലോ ബിയേൽസ സമ്മതിക്കുകയും ചെയ്തിരുന്നു. ഇത് വിവാദമായതോടെയാണ് ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് നടപടികളുമായി മുൻപോട്ട് നീങ്ങിയത്. തുടർന്ന് ലീഡ്സ് യുണൈറ്റഡ് ഈ സംഭവത്തിൽ മാപ്പ് പറഞ്ഞെങ്കിലും ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് നടപടിയെടുക്കുകയായിരുന്നു. സംഭവത്തിൽ ലീഡ്സ് യുണൈറ്റഡിന് ഇ.എഫ്.എൽ താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്. ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്താണ് ലീഡ്സ് യുണൈറ്റഡ്