ലമ്പാർഡിന് പകരക്കാരനായി ഡച്ച് ഇതിഹാസം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലമ്പാർഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ ഡെർബി കൗണ്ടിയെ ഇനി ഡച്ച് ഇതിഹാസം ഫിലിപ്പ് കൊകു നയിക്കും. മുൻ ഡച്ച് താരമായ കൊകു 4 വർഷത്തെ കരാറിലാണ് ഡെർബിയിൽ എത്തുന്നത്. നേരത്തെ പി എസ് വി ഐന്തോവന്റെ പരിശീലകനായിരുന്നപ്പോൾ കിരീടം വാരിക്കൂട്ടിയ ചരിത്രം കൊകുവിനുണ്ട്. പി എസ് വിക്ക് മൂന്ന് ഡച്ച് ലീഗ് ഉൾപ്പെടെ ആറു കിരീടങ്ങൾ കൊകു നേടിക്കൊടുത്തിരുന്നു.

എന്നാൽ അവസാനം പരിശീലിപ്പിച്ച ഫെർനബചെയിൽ അത്ര മികവ് പുലർത്താൻ അദ്ദേഹത്തിനായിരുന്നില്ല. കഴിഞ്ഞ സീസണിൽ ലമ്പാർഡിന്റെ കീഴിൽ കളിച്ച ഡെർബി പ്രീമിയർ ലീഗ് പ്രൊമോഷന് തൊട്ടടുത്ത് എത്തിയിരുന്നു. പ്ലേ ഓഫിന്റെ ഫൈനലിൽ ആയിരുന്നു ഡെർബി പരാജയപ്പെട്ടത്. ലമ്പാർഡ് ചെൽസിയിലേക്ക് പോകുന്നതിന്റെ ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ ഡെർബി പകരക്കാരനായി കോകുവിനെ കണ്ടു വെച്ചിരുന്നു.