ക്രോയേഷ്യൻ ലോകകപ്പ് ഗോൾ കീപ്പർ ന
ലോവ്രേ കലിനിക് ആസ്റ്റൺ വില്ലയിൽ ചേരും. ജനുവരിയിൽ താരം ക്ലബ്ബിൽ എത്തുമെന്ന് വില്ല സ്ഥിതീകരിച്ചു. ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ക്ലബ്ബിന്റെ പ്രൊമോഷൻ സാധ്യതകൾ ഇതുവഴി കൂട്ടാനാകും എന്നാണ് അവരുടെ പ്രതീക്ഷ.
ജന്റിൽ നിന്നാണ് താരം ഇംഗ്ലണ്ടിലേക്ക് എത്തുന്നത്. ലോകകപ്പ് ഫൈനൽ കളിച്ച ക്രോയേഷ്യൻ ടീമിലെ അംഗമായിരുന്നു കലിനിക്. സെബാസിസിച് വിരമിച്ചതോടെ നേഷൻസ് ലീഗിൽ ക്രോയേഷ്യയുടെ ഗോൾ വല കാക്കുന്നത് കലിനിക് ആണ്. നിലവിൽ ചാമ്പ്യൻഷിപ്പിൽ എട്ടാം സ്ഥാനത്താണ് വില്ല. 2023 വരെ താരം വില്ലയിൽ തുടരും എന്നാണ് കരാർ.