2011ന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ മൂന്ന് ഇംഗ്ലീഷ് ടീമുകൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ മാഞ്ചസ്റ്റർ സിറ്റി കൂടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കടന്നതോടെ ഇംഗ്ലണ്ടിൽ നിന്ന് മൂന്ന് ടീമുകൾ ക്വാർട്ടറിൽ എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം എന്നിവർ നേരത്തെ ക്വാർട്ടറിൽ എത്തിയിരു‌ന്നു. 2010-11 സീസണ് ശേഷം ആദ്യമായാണ് മൂന്ന് ഇംഗ്ലീഷ് ടീമുകൾ ക്വാർട്ടറിൽ എത്തുന്നത്. 2010-11 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ടോട്ടൻഹാം എന്നിവരായിരുന്നു ക്വാർട്ടറിൽ എത്തിയത്. ആ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനൽ വരെ എത്തിയിരുന്നു.

ഇൻ ലിവർപൂൾ ബയേൺ മ്യൂണിക്കിനെ മറികടന്നാൽ നാല് ഇംഗ്ലീഷ് ടീമുകൾ ക്വാർട്ടറിൽ എത്തും. ഇതിനു മുമ്പ് 2007-08, 2008-09 സീസണുകളിൽ ആണ് നാല് ഇംഗ്ലീഷ് ടീമുകൾ ക്വാർട്ടർ ഫൈനൽ കളിച്ചത്. ആ രണ്ടു സീസണുകളിലും മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ചെൽസി, ലിവർപൂൾ എന്നീ ടീമുകൾ ക്വാർട്ടറിൽ ഉണ്ടായിരുന്നു. ഈ രണ്ട് സീസണിലും സെമി ഫൈനലിലെ നാലു ടീമുകളിൽ മൂന്നും ഇംഗ്ലീഷ് ടീമുകൾ ആയിരുന്നു.