ക്വാർട്ടർ തേടി ബാഴ്സലോണ ലിയോണിന് എതിരെ, ഡെംബലെ കളിക്കുമെന്ന് ഉറപ്പില്ല

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ ബാഴ്സലോണ ഇന്ന് ഫ്രഞ്ച് ക്ലബായ ലിയോണിനെ നേരിടും. ആദ്യ പാദം ഗോൾരഹിതമായി അവസാനിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ഒരു സ്കോറിംഗ് ഡ്രോ ലിയോണിനെ ക്വാർട്ടറിൽ എത്തിക്കും. ക്വാർട്ടർ മാത്രം ലക്ഷ്യത്തിൽ ഉള്ള ബാഴ്സലോണ മികച്ച ടീമിനെ തന്നെ ഇന്ന് അണിനിരത്തും. പക്ഷെ ഡെംബലെ ഇന്ന് പരിക്ക് കാരണം കളിക്കാൻ സാധ്യതയില്ല.

ബാഴ്സലോണ ഇന്നലെ പ്രഖ്യാപിച്ച സ്ക്വാഡിൽ ഡെംബലെ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പരിശീലകൻ പറഞ്ഞിട്ടുണ്ട്. ഡെംബലെയുടെ അഭാവത്തിൽ കൗട്ടീനോ ടീമിൽ തിരിച്ചെത്തിയേക്കും. ഫോമിൽ വരാൻ ആരാധകരുടെ ഇഷ്ടം തിരികെ പിടിക്കാനും കൗട്ടീനോയ്ക്കുള്ള അവസരമായിരിക്കും ഇത്. ബാഴ്സലോണ കൂടെ ക്വാർട്ടറിൽ എത്തിയില്ല എങ്കിൽ സ്പാനിഷ് ടീമുകൾ ഇല്ലാത്ത ക്വാർട്ടർ ഫൈനലായി ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് മാറും.

സ്ക്വാഡ്;