ഇംഗ്ലീഷ് ക്ലബായ ബോൾട്ടണ് ആശ്വാസം. ക്ലബ് പ്രസിഡന്റ് കെൻ ആൻഡേഴ്സൺ വാങ്ങിയ വൻ തുകയുടെ ലോൺ തിരിച്ചടക്കാൻ അദ്ദേഹം തീരുമാനിച്ചു. ലോൺ തിർച്ചടക്കാൻ കഴിയാത്തത് ക്ലബിനെ വൻ ദുരിതത്തിലേക്ക് തള്ളി വിടുന്നതിന്റെ വക്കത്ത് വെച്ചാണ് കടൻ തിരിച്ചടക്കാൻ ക്ലബ് ഉടമ തയ്യാറാണെന്ന് അറിയിച്ചത്. അവസാന അവധിയും കഴിഞ്ഞതോടെ ക്ലബിനെതിരെ നടപടികളുമായി ഫിനാഷ്യൽ സ്ഥാപനം മുന്നോട്ട് പോകുമെന്ന ഘട്ടത്തിൽ എത്തിയപ്പോഴാണ് ഈ തീരുമാനം.
കടം വീട്ടിയില്ലായിരുന്നു എങ്കിൽ കടുത്ത അച്ചടക്ക നടപടികൾ എഫ് എയിൽ നിന്ന് ബോൾട്ടൻ നേരിടേണ്ടി വന്നേനെ. രണ്ട് വർഷത്തോളം ട്രാൻസ്ഫർ വിലക്കു ഒപ്പം 12 പോയന്റ് ഈ സീസണിൽ കുറക്കപ്പെടുകയും ചെയ്യുമായിരുന്നു. ആരാധകർ ശക്തമായ പ്രതിഷേധം ഉയർത്തിയതാണ് ക്ലബ് ഉടമയുടെ മനസ്സ് മാറ്റിയത്. ഇപ്പോൾ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ബോൾട്ടൻ സീസൺ മികച്ച രീതിയിലായിരുന്നു തുടങ്ങിയത്. ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബോൾട്ടണ് 11 പോയന്റുണ്ട് ലീഗിൽ.