“പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു” – സിദാാൻ

20201022 112810
Credit: Twitter
- Advertisement -

ഇന്നലെ ചാാമ്പ്യൻസ് ലീഗിൽ ഞെട്ടിക്കുന്ന പരാജയമാണ് റയൽ മാഡ്രിഡ് നേരിട്ടത്. ഉക്രൈൻ ക്ലബായ ശക്തർ മാഡ്രിഡിൽ വന്നാണ് റയലിനെ തോൽപ്പിച്ചത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം തനിക്കാണ് എന്ന് സിദാൻ മത്സര ശേഷം പറഞ്ഞു. ആദ്യ പകുതിയിൽ ടീം വളരെ മോശമായിരുന്നു എന്നും അത് തന്റെ പിഴവാണ് കാണിക്കുന്നത് എന്നും സിദാൻ പറഞ്ഞു. ആദ്യ പകുതിയിൽ ശക്തമായ ടീമിനെ സിദാൻ ഇറക്കിയിരുന്നില്ല. ഇതുകൊണ്ട് തന്നെ 3-0 എന്ന നിലയിൽ ആദ്യ പകുതിയിൽ റയൽ പിറകിൽ പോയിരുന്നു.

ടീമിന് കുറേ കാര്യങ്ങളുടെ അഭാവം ഉണ്ട് എന്നും ഏറ്റവും പ്രധാനമായി ഇല്ലാത്തത് ആത്മവിശ്വാസം ആണെന്നും സിദാൻ പറഞ്ഞു. ഇപ്പോൾ ടീം ചെയ്യേണ്ട ക്ഷമയോടെ നിൽക്കുക ആണ്. ഈ പ്രശ്നങ്ങൾക്ക് ഉള്ള പരിഹാരം താൻ കണ്ടെത്തും താൻ ആണല്ലോ പരിശീലകൻ എന്നും സിദാൻ പറഞ്ഞു. റയൽ മാഡ്രിഡിന് ഇത് തുടർച്ചയായ രണ്ടാം പരാജയമാണ്. സീസണിൽ ഒരു സൈനിംഗ് പോലും നടത്താൻ കൂട്ടാക്കാതിരുന്നത് റയലിന് വലിയ പ്രശ്നമായി മാറുന്നുണ്ട്.

Advertisement