“ബയേൺ ഇന്ന് നേരിടാൻ പോകുന്നത് ഏതെങ്കിലും ബുണ്ടസ് ലീഗ ടീമിനെ അല്ല, ലോകത്തെ ഏറ്റവും മികച്ച ടീമിനെ” – വിദാൽ

- Advertisement -

ഇന്ന് ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണ ബയേണിനെ നേരിടാൻ ഇരിക്കുകയാണ്. ബയേണിന്റെ ഫോം വെച്ച് ബയേണാണ് ഇന്ന് ഫേവറിറ്റ്സ് എന്നു പറയുന്നവർക്ക് മറുപടിയുമായാണ് വിദാൽ ഇന്നലെ എത്തിയത്. ബയേൺ മികച്ച ആത്മവിശ്വാസത്തിൽ ഒക്കെ ആയിരിക്കും എന്നാൽ ബയേൺ കളിക്കാൻ പോകുന്നത് ഏതെങ്കിലും ബുണ്ടസ് ലീഗ ക്ലബിനോടല്ല. വിദാൽ ഓർമ്മിപ്പിച്ചു.

ഇത് ബാഴ്സലോണ ആണ്. ലോകത്തെ ഏറ്റവും മികച്ച ക്ലബ്. വിദാൽ പറഞ്ഞു. മുമ്പ് മൂന്ന് വർഷത്തോളം ബയേണിനു വേണ്ടി കളിച്ച താരം കൂടിയാണ് വിദാൽ. ലാലിഗയിൽ അവസാന കുറച്ച് മത്സരങ്ങൾ നന്നായി കളിക്കാൻ ആയില്ല എന്നതു കൊണ്ട് ബാഴ്സലോണ മോശമായി പോകില്ല എന്നും വിദാൽ പറഞ്ഞു. മെസ്സി തങ്ങൾക്ക് വേണ്ടിയാണ് കളിക്കുന്നത്. അതുപോലെ ഒരുപാട് മികച്ച താരങ്ങൾ. നല്ല രീതിയിൽ കളിച്ചാൽ ഏതു ടീമിനെയും ബാഴ്സലോണക്ക് തോൽപ്പിക്കാൻ ആകും എന്നും വിദാൽ പറഞ്ഞു.

Advertisement